സീബ്ര ക്രോസിംഗുകളിൽ കാൽനടയാത്രക്കാരോട് വലിയൊരു വിഭാഗം വാഹന ഡ്രൈവർമാർ യാതൊരു വിധ പരിഗണനയും കാണിക്കുന്നില്ല. പല ഡ്രൈവർമാരും സീബ്ര ക്രോസിംഗിന് മുകളിൽത്തന്നെ വാഹനങ്ങൾ പാർക്ക് ചെയ്ത് അതിന്റെ ഉദ്ദേശ്യം തന്നെ ഇല്ലാതാക്കുന്നു. കാൽനടപ്പാതകൾ പോലും വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്നത് വളരെ തെറ്റായ ഡ്രൈവിംഗ് സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 800-ലധികം കാൽനടയാത്രക്കാരുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 50% പേരും മുതിർന്ന പൗരന്മാരാണ്.
സീബ്ര ക്രോസിംഗിന് അടുത്ത് വേഗത കുറയ്ക്കാതെ അതിവേഗം ഓടിക്കുന്നത് കാൽനടയാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഒരു കാൽനടയാത്രക്കാരൻ കാത്തുനിൽക്കുമ്പോൾ, ഡ്രൈവർ ക്രമേണ വേഗത കുറച്ച് സീബ്ര ക്രോസിംഗിൽ നിന്ന് കുറഞ്ഞത് 3 മീറ്റർ അകലെ വാഹനം നിർത്തി കൊടുക്കണമെന്ന് നിയമം അനുശാസിക്കുന്നു.
കാൽനടയാത്രക്കാരെ പരിഗണിക്കുന്നതും അവരുടെ നീക്കങ്ങൾ മുൻകൂട്ടി കാണുന്നതും ഡ്രൈവിംഗ് ലൈസൻസ് നിലനിർത്താൻ അത്യാവശ്യമാണ്. കാൽനടയാത്രക്കാരുടെ സുരക്ഷ ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ MVD ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മോട്ടോർ വാഹന നിയമം സെക്ഷൻ 184 പ്രകാരം ഇവർക്ക് 2000/- രൂപ പിഴയും ചുമത്തും.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശനമായി നടപ്പാക്കാൻ ബഹു. ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.
#mvdkerala #pedastriancrossing #zebracrossing #roadsafety






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.