കടനാട് കുട്ടവഞ്ചി ജലോത്സവം 2026, ജനുവരി 14 മുതൽ, മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും..!

കോട്ടയം ; പാലാ കടനാട് പള്ളിപെരുന്നാളിനോട് അനുബന്ധിച്ച് ഇത്തവണയും കുട്ടവഞ്ചി സവാരിയൊരുക്കി സംഘാടകർ.

പ്രകൃതിഭംഗി കനിഞ്ഞുകിട്ടിയ കടനാട് പള്ളിക്കു അഭിമുഖമുളള ചെക്കുഡാമിൽ, വിനോദത്തിന് പുത്തൻ ആശയവുമായി കഴിഞ്ഞ വർഷം കടനാട് പഞ്ചായത്തിൻ്റെ അനുമതിയോടെ കൈതക്കൽ പൂതക്കുഴി കുടിവെള്ളപദ്ധതിയുടെയും കടനാട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും നേതൃത്വത്തിൽ കടനാട് പള്ളിപെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 15 മുതൽ 20 വരെ കടനാട് ചെക്കുഡാമിൽ കുട്ടവഞ്ചി, വള്ളം സവാരി സംഘടിപ്പിച്ചിരുന്നു.


ഒരു സ്ഥലത്ത് ഒരേ സമയത്ത് കുട്ടവഞ്ചിയും വള്ളസവാരിയും നടത്തുവാനുള്ള അപൂർവ അവസരമായിരുന്നു ഒരുക്കിയിരിക്കുന്നത്.ആയിരക്കണിക്ക് ജനങ്ങൾ പങ്കെടുത്ത പെരുന്നാൾ ആഘോഷവും കുട്ടവഞ്ചി സവാരിയും ഈ വർഷം പൂർവ്വാധികം ഭംഗിയോടെ മികച്ച സുരക്ഷാ സംവിധാനങ്ങളോടെ നടത്തപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു.

പെരുന്നാളിനോട് അനുബന്ധിച്ച് ഈ വർഷം ജനുവരി 14 ന് കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ പാലാ എംഎൽഎ മാണി സി കാപ്പൻ മുഖ്യ അതിഥിയായി പങ്കെടുക്കുമെന്നും സംഘാടക സമിതി പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി,പഞ്ചായത്ത് മെമ്പർ ഉഷാ രാജു,സിബി അഴകൻപറമ്പിൽ,ടോണി അഴകൻ പറമ്പിൽ,ബിനു വള്ളോംപുരയിടം,ടോമി അരീപ്പറമ്പിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !