കാസർകോട് ;കുമ്പള ആരിക്കാടിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
റോഡിൽ കിടന്നു പ്രതിഷേധിച്ചതോടെയാണ് നിരവധി ആളുകളെ അറസറ്റ് ചെയ്തു നീക്കിയത്. ഇന്ന് രാവിലെ എട്ട് മുതൽ ടോൾ പിരിക്കാൻ തുടങ്ങുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അന്യായമായാണ് ടോൾ പിരിക്കുന്നതെന്ന് എ.കെ.എം. അഷ്റഫ് ആരോപിച്ചു.കേസ് കോടതിയിൽ നിലനിൽക്കുകയാണ്. നിരന്തര സമരത്തിലൂടെ ടോൾ ഗെയറ്റ് പൂട്ടിക്കും. അറസ്റ്റ് ചെയ്തു നീക്കിയാലും വൈകിട്ട് വീണ്ടും സമരം നടത്തുമെന്നും എ.കെ.എം അഷ്റഫ് എംഎൽഎ പറഞ്ഞു.60 കി.മീ. ദൂരം ലംഘിച്ചു’ ദേശീയപാത തലപ്പാടി– ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ലാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കുന്നതിന് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്കൈലാർക് ഇൻഫ്രാ സ്ഥാപനത്തിനു നിർദേശം നൽകിയിരുന്നു.ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത 2 ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാർ സമരം ആരംഭിച്ചത്. ആരിക്കാടി ടോൾ പ്ലാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ലാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണ്. 22 കിലോമീറ്റർ സഞ്ചരിക്കുമ്പോഴേക്കും യാത്രക്കാർ രണ്ട് തവണ ടോൾ നൽകേണ്ടി വരും.
ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്‌ഷൻ കമ്മിറ്റി ഓഗസ്റ്റിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ ടോൾ പിരിവ് നടത്തില്ലെന്ന് കലക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്‌ഷൻ കമ്മിറ്റിയും തമ്മിൽ ധാരണയുണ്ടായിരുന്നു. കേസ് പലപ്പോഴായി നീട്ടി വയ്ക്കുകയായിരുന്നു. നേരത്തെ 3 തവണ ടോൾ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്‌ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും തടഞ്ഞു.
ടോൾ പ്ലാസയ്ക്ക് 5 കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ വാഹനങ്ങൾക്കു യാത്ര സൗജന്യമാക്കും എന്നു നേരത്തെ ചർച്ചകൾക്കിടയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ കടലും പുഴയും ആണ് ഇത്ര ചുറ്റളവിൽ പെടുകയെന്നതിനാൽ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാർക്കു ഗുണം ചെയ്യില്ലെന്നാണ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
കോടതി വിധിയുടെ പേരിൽ ടോൾ ആരംഭിച്ചാൽ തന്നെ 10 കിലോമീറ്റർ ചുറ്റളവിൽ സൗജന്യം ലഭിക്കണം.താൽകാലികമെന്ന് ദേശീയപാത അതോറിറ്റി ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമാണെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. രണ്ടാം റീച്ചിലെ പുല്ലൂർ – പെരിയ പഞ്ചായത്തിലെ ചാലിങ്കാലിലെ ടോൾ പ്ലാസ നിർമാണം പൂർത്തിയാകുന്നത് വരെ മാത്രമാണ് ആരിക്കാടിയിൽ ടോൾ പിരിവ് നടത്തുക എന്നതായിരുന്നു നേരത്തെ അവർ നൽകിയ വിശദീകരണം.
എന്നാൽ ചാലിങ്കാൽ ടോൾ പ്ലാസ പ്രവർത്തനം വൈകുന്നത് തങ്ങളുടെ കുറ്റമല്ലെന്നും അതിന്റെ പേരിൽ ഒരു വലിയ വിഭാഗം യാത്രക്കാർ ‘ ശിക്ഷ’ അനുഭവിക്കേണ്ടി വരുന്നത് കടുത്ത ജനദ്രോഹമാണെന്നുമാണ് ടോൾ വിരുദ്ധ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
ദേശീയപാത വികസനത്തിലെ രണ്ടാം റീച്ച് നിർമാണം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. അത് പൂർത്തിയാകാതെ ചാലിങ്കാൽ ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കില്ല. ഏറ്റവും ഒടുവിൽ ഡിസംബർ 8ന് ആരിക്കാടി ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനിരുന്നതാണ്. അന്നും എംഎൽഎമാരുടെ ഉൾപ്പെടെ ഇടപെടലിൽ നിർത്തിവയ്ക്കുകയായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.