പത്തനംതിട്ട ;പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയോട് ഡിസിസി വിശദീകരണം തേടി.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകും.രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അതിജീവിതന്റെ ഒപ്പമാണ്. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. സത്യം ജയിക്കട്ടെ. സത്യം അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെ. അതുവരെ രാഹുൽ ക്രൂശിക്കപ്പെടേണ്ടതില്ല’’– ശ്രീനാദേവി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞതിങ്ങനെ.ചിലർ അജൻഡ വച്ച് നടത്തുന്ന കഥാപ്രസംഗങ്ങളിൽ എത്രമാത്രം വാസ്തവമുണ്ടെന്നത് ബോധ്യപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. കഥകൾ മെനയപ്പെടുന്നുണ്ടോയെന്നതും വിലയിരുത്തണം. അവനവന്റെ വിഷയങ്ങളിലും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഷയങ്ങളിലുമെല്ലാം ഈ കരുതലും കരുണയും വരുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. രാഹുലിനെതിരെയുള്ള ആദ്യകേസിൽ പീഡനാരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്.
രണ്ടാമത്തെ പരാതിയിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നതായും ശ്രീനാദേവി പറഞ്ഞിരുന്നു.സിപിഐ വിട്ടാണ് ശ്രീനാദേവി കോൺഗ്രസിൽ ചേർന്നത്. സിപിഐയിൽ ആയിരിക്കെ രാഹുലിനെ അനുകൂലിച്ചതിനെതിരെ സിപിഐ നേതൃത്വം രംഗത്തെത്തിയിരുന്നു. സിപിഐ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ശേഷമാണ് ശ്രീനാദേവി സിപിഐ വിട്ടത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.