സ്റ്റോക്ക് ഓണ്‍ ട്രെന്റ്: മരണത്തെ പുല്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പും ചുറ്റുമുള്ളവര്‍ക്ക് സന്തോഷം പകര്‍ന്നു നല്കിയ സനീഷിന്റെ അന്ത്യാഭിലാഷം ഏറ്റെടുത്ത് ഭാര്യയും സുഹൃത്തുക്കളും.
സനീഷ് നേരത്തെ സൂചിപ്പിച്ചിരുന്നതു പോലെ തന്നെ നാട്ടില്‍ സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, യുകെയില്‍ വലിയ സുഹൃത് വലയത്തിന് ഉടമയായിരുന്ന സനീഷിന് ഹൃദയം വിങ്ങുന്ന യാത്രാമൊഴിയാണ് കൂട്ടുകാര്‍ നല്‍കുന്നത്.സനീഷിനെ അവസാന നോക്കുകാണാനുള്ള അവസരം ഫെബ്രുവരി ഏഴിനാണ് ലഭിക്കുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ബ്രാഡ് വെല്‍ ഹാളില്‍ ആണ് പൊതുദര്‍ശനം നടക്കുക.രണ്ടു വര്‍ഷം മുമ്പാണ് കാന്‍സര്‍ ബാധിച്ചതും തിരിച്ചറിഞ്ഞതും എങ്കിലും ചികിത്സാ കാലങ്ങളില്‍ ഉടനീളം മലയാളി സമൂഹത്തിനിടയിലെ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം സജീവമായിരുന്നു സനീഷ്.ആശുപത്രിയില്‍ ഇടയ്ക്ക് അഡ്മിറ്റ് ആകും, പിന്നീട് ചികിത്സ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത്സുഹൃത്തുക്കള്ക്കിടയിലേക്ക് വന്നിരുന്ന സനീഷ് ആഘോഷങ്ങളില്‍ ഒക്കെ സജീവവും ആയിരുന്നു. അസോസിയേഷന് പരിപാടികളിലും ഹിന്ദു സമാജം, എസ് എന്‍ ഡി പി ആഘോഷങ്ങളിലും എല്ലാം പങ്കെടുക്കുകയും ഭാരവാഹിയായും ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്ന സനീഷ് അസുഖം മൂര്‍ച്ഛിച്ച അടുത്ത കാലത്തു മാത്രമാണ് വിട്ടുനിന്നത്.
മരണം മുന്നില്‍ കണ്ട് ജീവിച്ച കാലങ്ങളില്‍ സനീഷ് തന്റെ മരണ ശേഷം മൃതദേഹം സ്റ്റോക്കില്‍ പൊതു പ്രദര്‍ശനത്തിന് വെക്കണം എന്നും സംസ്കാരത്തിന് നാട്ടില്‍ കൊണ്ടുപോകണം എന്നും കുടുംബത്തോട് പറഞ്ഞിരുന്നു. ഒപ്പം താന്‍ മരിക്കുമ്പോള്‍ വെക്കേണ്ട ചിത്രം ഏതെന്ന് പോലും മുന്‍കൂട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നു.
വേദനകള്‍ നിറഞ്ഞ നാളുകള്‍ക്ക് വിരാമം നല്കി സനീഷ് വിട വാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ആത്മ ധൈര്യം ഏതൊരു മനുഷ്യനും മാതൃകയാണ്. ആശുപത്രി കിടക്കയില്‍ സനീഷിന് ധൈര്യം പകര്‍ന്ന് ഒപ്പമുണ്ടായിരുന്നത് ഭാര്യ ചിത്ര തന്നെയാണ്. ഐസിയു നഴ്സ് ആയി ജോലി ചെയ്യുകയാണ് ചിത്ര. ഒരു മനുഷ്യന്റെ അസുഖത്തില്‍ എപ്പോഴും മനസിന് ആശ്വാസം നല്‍കേണ്ടത് കുടുംബം തന്നെയാണെന്ന് ഓര്‍മ്മപ്പെടുത്തിയ ചിത്ര സനീഷിനെ മരണം വിളിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ സംസാരിച്ചിരുന്നു.
2011ലാണ് സനീഷും കുടുംബവും യുകെയില്‍ എത്തുന്നത്. ആദ്യം ക്രോയിഡോണിലും പിന്നീട് ഘര്ഷോമിലും താമസിച്ചിരുന്ന സനീഷ് 2017ലാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ എത്തുന്നത്. ആദ്യം അസ്ദയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.
പിന്നീട് കെയര്‍ ഏജന്‍സി നടത്തുകയായിരുന്നു. 45 വയസ് മാത്രമായിരുന്നു സനീഷിന്റെ പ്രായം. നാട്ടില്‍ ഇടുക്കി കട്ടപ്പന ചപ്പാത്ത് സ്വദേശിയാണ് അനീഷ്. അച്ഛന്, അമ്മ, സഹോദരി, രണ്ട് സഹോദരന്മാര് ഒക്കെ അടങ്ങിയതാണ് സനീഷിന്റെ നാട്ടിലെ കുടുംബം. നിവാന്‍ സനീഷ്, നിയ സനീഷ് എന്നിവര്‍ മക്കളാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.