തിരുനാവായ; നിളയുടെ തീർഥത്തിൽ ഗംഗയുടെ പുണ്യം തേടി, കുംഭമേളയ്ക്കെത്തിയവർ നിളാ സ്നാനം തുടരുകയാണ്.
ഫെബ്രുവരി മൂന്നിന് കുംഭമേള അവസാനിക്കുന്നതുവരെ രാവിലെ നിളാ സ്നാനത്തിന് അവസരമുണ്ട്. ഗായത്രി ഗുരുകുലത്തിലെ അരുൺ പ്രഭാകറിന്റെ നേതൃത്വത്തിൽ, വേദ, മന്ത്ര ജപങ്ങളോടെയാണ് ഇന്നലെ നിളാ സ്നാനം നടന്നത്. വിവിധ ദേശങ്ങളിൽ നിന്നെത്തിയവർ നിളയിൽ സ്നാനം ചെയ്തു. വൈകിട്ട് ദശാശ്വമേധ് ഘാട്ടിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതിയും എല്ലാ ദിവസവും നടക്കുന്നുണ്ട്. വൈകിട്ട് പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്ഞശാലയ്ക്കു സമീപമാണ് നിളാ ആരതി നടക്കുന്നത്. പല തട്ടുകളുള്ള വിളക്കുകൾ ഉപയോഗിച്ചാണ് ആരതി. ഗംഗയെ ആരാധിക്കുന്നതു പോലെ ഭാരതപ്പുഴയെ ആരാധിക്കുകയാണ് ഇതുവഴി ചെയ്യുന്നത്.മോഹൻജി ഫൗണ്ടേഷനാണ് പണ്ഡിറ്റുമാരെ എത്തിച്ചത്. കുംഭമേളയുടെ ഭാഗമായി തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് പുറപ്പെട്ട രഥയാത്ര നാളെ വൈകിട്ട് തിരുനാവായയിലെത്തും. ദേവതാ സങ്കൽപത്തോടെയുള്ള മഹാമേരുവുമായാണ് രഥം എത്തുന്നത്. രഥയാത്രയ്ക്കു പൊള്ളാച്ചി, കോയമ്പത്തൂർ ജില്ലകളിൽ നൽകാനിരുന്ന സ്വീകരണങ്ങൾക്കു തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.പാലക്കാട് വരെ പൊലീസാണ് രഥയാത്ര എത്തിക്കുന്നത്. ഇവിടെ സംഘാടകസമിതി സ്വീകരിക്കും. തുടർന്ന് പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകിയ ശേഷമാണ് തിരുനാവായയിലെത്തുന്നത്.നാളെ രാവിലെ സൂര്യഗണപതി പൂജയും നടക്കും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും വൈകിട്ട് ഭഗവത്‍സേവയും നടക്കുന്നുണ്ട്. പൊലീസ് ഇവിടെ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. താൽക്കാലിക പാലത്തിലൂടെ ഇപ്പോഴും ആളുകളെ കടത്തിവിടുന്നില്ല. തിരുനാവായ പഞ്ചായത്താണ് അനുമതി നൽകേണ്ടതെന്നാണ് റോഡ്സ് ആൻഡ് ബ്രിജസ് വിഭാഗം അറിയിച്ചിരിക്കുന്നത്.നിളയുടെ തീർഥത്തിൽ പുണ്യം തേടി ആയിരങ്ങൾ തിരുനാവായിൽ..!
0
ബുധനാഴ്ച, ജനുവരി 21, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.