തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി സർവേ.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. 'വോട്ട് വൈബ് ഇന്ത്യ' കേരള ട്രാക്കർ സർവേ റിപ്പോർട്ട് പ്രകാരം പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം ജനങ്ങളും അതൃപ്തരാണ്. ഏകദേശം 52 ശതമാനം പേർ സർക്കാരിന്റെ പ്രവർത്തനം മോശം അല്ലെങ്കിൽ വളരെ മോശം ആണെന്ന് അഭിപ്രായപ്പെട്ടു. വെറും 23.8 ശതമാനം പേർ മാത്രമാണ് സർക്കാരിന്റെ പ്രവർത്തനം മികച്ചത് എന്ന് രേഖപ്പെടുത്തിയത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണം എന്ന ചോദ്യത്തിന് ജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് (22.4%). നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ 18 ശതമാനം പിന്തുണയോടെ രണ്ടാമതും, സി.പി.ഐ.എം നേതാവ് കെ.കെ. ശൈലജ 16.9 ശതമാനം പിന്തുണയോടെ തൊട്ടുപിന്നാലെയുമുണ്ട്. ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന് 14.7 ശതമാനവും കോൺഗ്രസ് നേതാവ് ശശി തരൂരിന് 9.8 ശതമാനവുമാണ് പിന്തുണ.
കേരളത്തിൽ യുഡിഎഫിന് വോട്ടുവിഹിതത്തിലും മുൻതൂക്കമുണ്ടാകുമെന്നും സർവേയിൽ പറയുന്നു. യുഡിഎഫിന് 32.7 ശതമാനവും എൽഡിഎഫിന് 29.3 ശതമാനവും എൻഡിഎയ്ക്ക് 19.8 ശതമാനവും വോട്ടു ലഭിക്കും. എങ്കിലും 42 ശതമാനം വോട്ടർമാരും കോൺഗ്രസിലെ ഗ്രൂപ്പിസത്തെ ഒരു പ്രധാന ആശങ്കയായി കാണുന്നുണ്ടെന്ന് സർവ്വെ പറയുന്നു. സംസ്ഥാനത്തെ 15 ശതമാനം വോട്ടർമാർ ഇപ്പോഴും ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ രീതി അനുസരിച്ച് ഇവരുടെ വോട്ടുകൾ ഫലത്തെ സ്വാധീനിച്ചേക്കാം.
നേതൃത്വത്തിലുള്ള ജനപിന്തുണ പരിശോധിക്കുമ്പോൾ, യുഡിഎഫ് നേതാക്കളായ വി.ഡി. സതീശൻ, ശശി തരൂർ, കെ.സി. വേണുഗോപാൽ എന്നിവർക്ക് എൽഡിഎഫ് നേതാക്കളേക്കാൾ ഉയർന്ന പിന്തുണയുണ്ടെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും നിർണായകമാകും. പത്തു വർഷത്തെ പിണറായി ഭരണത്തിന് ശേഷം മൂന്നാം ഊഴത്തിനായി എൽഡിഎഫ് ശ്രമിക്കുമ്പോൾ, ഭരണം തിരിച്ചുപിടിക്കാനുള്ള ഉറച്ച ശ്രമത്തിലാണ് യുഡിഎഫ്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.