കോട്ടയം; മന്നം ജയന്തി ദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് എക്സിൽ പ്രധാനമന്ത്രി കുറിപ്പിട്ടത്.
ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് പ്രധാനമന്ത്രി കുറിച്ചു. സാമൂഹിക സേവനത്തിനായി ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വത്തെ ആദരവോടെ സ്മരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ മന്നത്ത് പത്മനാഭന്റെ സംഭാവനകൾ പ്രചോദനാത്മകമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനത്തിൽ, സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു മഹദ് വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ നാം സ്മരിക്കുകയാണ്. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു അദ്ദേഹം.അതേസമയം മന്നം ജയന്തി ആഘോഷങ്ങൾ എൻഎസ്എസ് ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ പുതുവത്സര ദിനത്തിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണു 149–ാമത് ജയന്തി ആഘോഷങ്ങൾക്കു തിരി തെളിഞ്ഞത്.
മന്നം ജയന്തി ദിനമായ ഇന്നു (വെള്ളിയാഴ്ച) സമ്മേളനത്തിൽ പങ്കെടുക്കാനും സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള സമുദായാംഗങ്ങളും എത്തും. പ്രധാനമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനത്തിൽ, സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു മഹദ് വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ നാം സ്മരിക്കുകയാണ്.
ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകൾ പ്രചോദനാത്മകമാണ്. നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.