ന്യൂഡൽഹി ;ഇറാനിൽ നിന്നുള്ള രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തുകയാണെങ്കിൽ മാത്രമേ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക രക്ഷാദൗത്യം ആരംഭിക്കൂയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനിലെ സംഘർഷ സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പോകുന്നുവെന്നു കഴിഞ്ഞദിവസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.വിമാനസർവീസുകൾ ഉണ്ടെന്നും ഇറാനിൽ നിന്നു മടങ്ങാൻ ആഗ്രഹിക്കന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും മന്ത്രാലയം അറിയിച്ചു.ഏകദേശം 9,000 ഇന്ത്യക്കാരാണു നിലവിൽ ഇറാനിലുള്ളത്. ഇതിൽ ഏറെയും വിദ്യാർഥികളാണെന്നും മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.ഇന്ത്യ ഏറ്റെടുത്ത ഇറാനിലെ ചാബഹാർ തുറമുഖ വികസനത്തിന് യുഎസ് നൽകിയ ഇളവുകൾ ഏപ്രിൽ 26 വരെയുണ്ടെന്നും വിഷയത്തിൽ യുഎസ് അധികൃതരുമായി ചർച്ച നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.