പാലാ :വലവൂർ സഹകരണ ബാങ്കിന് മുമ്പിൽ നിക്ഷേപകരുടെ വൻ പ്രതിഷേധമിരമ്പി .വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെയാണ് നിക്ഷേപക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വലവൂർ സഹകരണ ബാങ്കിന് മുന്നിൽ ധർണ്ണ നടത്തിയത് ,ധാരാളം സ്ത്രീകളും ധർണ്ണയ്ക്കെത്തിയിരുന്നു.
കുടിശിഖയുള്ള ബോർഡ് മെമ്പർക്ക് 50 ലോൺ ലക്ഷം നൽകാനുള്ള നീക്കത്തിനെതിരെ 5 ബോർഡ് മെമ്പർമാർ വിയോജന കുറിപ്പ് എഴിതിയില്ലേയെന്ന് നിക്ഷേപക സംരക്ഷണ സമിതി ചോദിച്ചു .കുർത്തയും പൈജാമയും ധരിച്ച് കേരളത്തിലെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള പുരസ്ക്കാരം ഡൽഹിയിൽ പോയി വാങ്ങിക്കുന്നവർ നടത്തുന്ന നാടകങ്ങൾ സഹകാരികൾ തിരിച്ചറിയണം.
ഭരണസമിതിയംഗങ്ങളുടെ മോഹന സുന്ദര വാഗ്ദാനങ്ങൾ കേട്ട് വലവൂർ ബാങ്കിൽ നിക്ഷേപിച്ചവർ ഇന്ന് വഞ്ചിതരായിരിക്കുകയാണെന്നും ;ഭരണ പക്ഷത്ത് തന്നെ ചേരി തിരിവ് രൂക്ഷമാണെന്നയും നിക്ഷേപക സംരക്ഷണ സമിതി നേതാക്കൾ അഭിപ്രായപ്പെട്ടു.യോഗത്തിൽ എ സി ബേബിച്ചൻ;പ്രൊഫസർ രഘുദേവ് ;റോയി വെള്ളരിങ്ങാട്ട് ;ജോയി കളരിക്കൽ ;ബിനു തോമസ് എന്നിവർ പ്രസംഗിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.