പത്തനംതിട്ട ;വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ നഴ്സായ യുവതിക്ക് ദാരുണാന്ത്യം.
പത്തനാപുരം കിഴക്കേഭാഗം ശ്രീനിലയത്തിൽ രാജശ്രീ-സോമനാഥൻ ദമ്പതികളുടെ മകൾ ശ്രീരാഗി(33)യാണ് മരണപ്പെട്ടത്. പത്തനംത്തിട്ടയിൽ നിന്ന് പത്തനാപുരത്തേക്കുളള യാത്രക്കിടെ കൂടലിൽ വെച്ച് ശ്രീരാഗി സഞ്ചരിച്ച ഇരുചക്രവാഹനം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു.തിരുവല്ല ബിലിവേഴ്സിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പത്തനംത്തിട്ട മുത്തൂറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. സൈനികനായ അരുൺ കുമാറാണ് ഭർത്താവ്.രണ്ടാംക്ലാസ് വിദ്യാർത്ഥിനി സോന ഏകമകളാണ്. മാധ്യമപ്രവർത്തകൻ സുബിചേകത്തിൻ്റെ സഹോദരി പുത്രിയാണ്. സംസ്കാര ചടങ്ങ് പത്തനംത്തിട്ട കടമ്പനിട്ട വയലത്തലയിലുളള ഭർത്ത്യ ഗ്യഹത്തിൽ ശനിയാഴ്ച ഉച്ചക്ക് നടക്കും.ഇരുചക്രവാഹനം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
0
ശനിയാഴ്ച, ജനുവരി 17, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.