2025 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

തൊടുപുഴ: മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2025 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു.

2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാപാത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2025 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി. (അണ്‍എന്‍ക്രിപ്റ്റഡ്) / ബ്ലൂൂ-റേ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ് സൈറ്റായ   www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും ഡൗണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കുവാന്‍ 25/ രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍ പി.ഒ, കഴക്കൂട്ടം,
തിരുവനന്തപുരം – 695 585 എന്ന വിലാസത്തില്‍ അയയ്ക്കണം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിനു സമീപമുള്ള സ്റ്റാച്ച്യൂ റോഡിലെ അര്‍ച്ചന ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷകള്‍ 2026 ഫെബ്രുവരി 16, 5 മണിക്ക് മുന്‍പായി അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !