തിരുനാവായ ;കേരള കുംഭമേളയിൽ പങ്കെടുക്കാൻ തിരുനാവായയിൽ ഒരുദിവസം മാത്രംഎത്തിയത് ഒരു ലക്ഷത്തോളം പേർ.
രാവിലെ മുതൽ നിളാ സ്നാനത്തിനും പൂജകൾക്കും ആയിരങ്ങളെത്തി. വൈകിട്ടുള്ള നിളാ ആരതിയിൽ പങ്കെടുക്കാൻ പാലം കടക്കാനുള്ളവരുടെ തിരക്ക് ഉച്ചയ്ക്കു തന്നെ തുടങ്ങി. ഇവിടെ ഉച്ചയ്ക്ക് 1,008 യോഗികൾ നടത്തിയ സൂര്യനമസ്കാരത്തിൽ പങ്കെടുക്കാനും വിശ്വാസികൾ തടിച്ചു കൂടി. ഇന്ത്യൻ യോഗ അസോസിയേഷന്റെ നേതൃത്വത്തിലാണ് സൂര്യ നമസ്കാരം നടത്തിയത്.108 തവണയാണ് നമസ്കാരം ചെയ്തത്. സംസ്ഥാനത്തെ വിവിധ യോഗ സ്കൂളുകളിൽ നിന്നുള്ളവർ പങ്കെടുത്തു. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്തു. പ്രമുഖ യോഗാചാരന്മാരെ ആദരിച്ചു. പുഴയുടെ മധ്യഭാഗത്ത് നിളാ ആരതി നടക്കുന്ന ഘട്ടിലാണ് സൂര്യനമസ്കാരവും നടത്തിയത്.
ആരതിക്കു ശേഷം ഇവിടെയുള്ളവരെ മുഴുവൻ പാലം കടത്തി റോഡിലെത്തിച്ചപ്പോൾ അർധരാത്രി പിന്നിട്ടിരുന്നു. ഇന്നലെ യജ്ഞശാലയിൽ അഗ്നിയെ പ്രതിനിധീകരിക്കുന്ന പ്രത്യംഗിരമാരെ ആരാധിച്ചുള്ള പ്രത്യംഗിരാ പൂജ നടന്നു. ആചാര്യൻ ഉമേഷ് മുഖ്യ കാർമികത്വം വഹിച്ചു.
26ന് ഭീഷ്മാഷ്ടമി ദിനാചരണം തിരുനാവായ ∙ കുംഭമേളയിൽ 26ന് ഭീഷ്മാഷ്ടമി ദിനം ആചരിച്ചു. ഭീഷ്മർ ദേഹം വിട്ടിറങ്ങിയ ദിവസമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. ദേഹം വിടുന്നതിനു മുൻപ് ഭീഷ്മർ യുധിഷ്ഠിരന് നൽകിയ ഉപദേശമാണ് വിഷ്ണു സഹസ്രനാമമെന്നും ഇന്ന് ജപം നടത്തുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും കുംഭമേളയുടെ ആചാര്യന്മാർ പറഞ്ഞു. ഇന്ന് നിളയിൽ സ്നാനം നടത്തുന്നതും വിശേഷമായാണ് കണക്കാക്കുന്നത്. സ്നാനത്തിലൂടെ വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
രാവിലെ 8 മുതൽ യജ്ഞശാലയിൽ ദ്വാദശ നാമപൂജ നടക്കും. തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. 12 ആചാര്യന്മാരെ വിഷ്ണുവിന്റെ പ്രതിരൂപങ്ങളായി കണക്കാക്കിയാണ് വിശേഷപ്പെട്ട പൂജ നടത്തുന്നത്. 12 മണി വരെയാണ് പൂജ. വൈകിട്ട് 6.30ന് ചാത്തൻപൂജ തുടങ്ങും. കാട്ടുമാടം പ്രവീൺ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജ നടക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.