പാലാ: അൽഫോൻസാ കോളേജിലെ ഗണിതശാസ്ത്ര, രസതന്ത്ര വിഭാഗങ്ങളുടെയും ഡി.ബി.ടി സ്റ്റാർ സ്‌കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ,
ജനുവരി 15, 16 തീയതികളിലായി പൈത്തൺ പ്രോഗ്രാമിംഗ്' എന്ന വിഷയത്തിൽ നടത്തിയ ദ്വിദിന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു ഉദ്ഘാടനം ചെയ്തു.മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ. സിസ്റ്റർ സോണിയ കെ. തോമസ്, കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. കൊച്ചുറാണി ജോർജ്, ഡി.ബി.ടി സ്റ്റാർ സ്കീം കോർഡിനേറ്റർ ഡോ. അമ്പിളി ടി.ആർ എന്നിവർ പ്രസംഗിച്ചു.
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിജു അലക്സ്, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോൺ ജോയ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കോളേജിലെ പുതിയ കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയ പ്രായോഗിക പരിശീലന ക്ലാസിൽ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.