തിരുവനന്തപുരം; തെറ്റായ അവകാശവാദങ്ങളും അര്‍ധസത്യങ്ങളും കുത്തിനിറച്ച് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് പ്രസംഗിപ്പിച്ച തെറ്റായ രേഖയാണ് നയപ്രഖ്യാപന പ്രസംഗം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്ക്കുകയാെണന്നും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് 53,000 കോടി ലഭിക്കാനുണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന സര്‍ക്കാര്‍ അക്കാര്യങ്ങളൊന്നും നയപ്രഖ്യാപനത്തില്‍ പറയുന്നില്ല. ഇപ്പോള്‍ മറ്റു ചില കണക്കുകളാണ് പറയുന്നത്.സുപ്രീംകോടതിയില്‍ കൊടുത്ത കേസിലും രാഷ്ട്രീയ പ്രചരണത്തിനു വേണ്ടി പറഞ്ഞിരുന്നതൊന്നുമില്ല. ഭരണഘടന അനുസരിച്ച് മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവര്‍ണര്‍ വായിക്കേണ്ടത്. ഗവര്‍ണര്‍ ബോധപൂര്‍വം അത് വിട്ടുകളയുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്. അതിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. സ്വന്തം കാര്യങ്ങള്‍ പറയുകയല്ല ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ചെയ്യേണ്ടത്. സര്‍ക്കാര്‍ വാദത്തോട് യോജിക്കുന്നു. പക്ഷെ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ തെറ്റായ അവകാശവാദങ്ങളാണുള്ളത്.തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്നു ഗവര്‍ണര്‍ക്കെതിരെ പറഞ്ഞത്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴൊക്കെ ഗവര്‍ണറുമായി ഏറ്റുമുട്ടലുണ്ടാകും. സര്‍ക്കാരിന്റെ പ്രതിസന്ധി മാറിക്കഴിയുമ്പോള്‍ ഗവര്‍ണറുമായി ഒത്തുതീർപ്പിലെത്തുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിന്റെ പേരിലാണ് സര്‍വകലാശാലകള്‍ സംഘര്‍ഷഭരിതമായത്. എന്നാല്‍ ഒരു രാത്രി കഴിഞ്ഞ് നേരം പുലര്‍ന്നപ്പോള്‍ എല്ലാം ഒത്തുതീര്‍പ്പിലാക്കി. വിസിമാരെ രണ്ടുപേരും വീതംവച്ചെടുത്തു. എന്തിനാണ് ഇവര്‍ കേരളത്തെ കബളിപ്പിച്ചത്. അതിന്റെ ഒരു നാടകമാണ് ഇന്നു സഭയിലും നടന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ചിരിച്ചു തുടങ്ങിയിട്ടുണ്ട്.
പത്തു വര്‍ഷം ചെയ്യാതിരുന്ന കാര്യങ്ങള്‍ ഇനി ചെയ്യുമെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. വിശ്വാസ്യത പോലും ഇല്ലാത്ത ഡോക്യുമെന്റായി നയപ്രഖ്യാപന പ്രസംഗം മാറി.സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും നയപ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ഏറ്റവും വലിയ വര്‍ഗീയവാദം ഉയര്‍ത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ ഇരുത്തിക്കൊണ്ടാണ് മതേതരത്വ മൂല്യങ്ങള്‍ ഉയര്ത്തിപ്പിടിക്കുന്നെന്ന അവകാശവാദം ഉന്നയിക്കുന്നത്.ഒന്നും പറ്റാതെ ആകുമ്പോള്‍ പിച്ചും പേയും പറയുന്നതു പോലെയാണ് നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണകക്ഷി അംഗങ്ങളുടെ ഉത്സാഹക്കുറവ് പ്രകടമായിരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്കും അവരുടെ സര്‍ക്കാരുകള്‍ക്കും സാധാരണയായി അവരുടെ മതേതര മുഖം നഷ്ടപ്പെടാറില്ല.
ഇപ്പോള്‍ അതും നഷ്ടമായി. ഇത്രയും വലിയൊരു മതേതര മുഖം നഷ്ടപ്പെടല്‍ അവര്‍ക്ക് ഒരു കാലത്തും ഉണ്ടായിട്ടില്ല. കേന്ദ്രത്തില്‍ ബിജെപി പയറ്റുന്ന വര്‍ഗീയ പ്രചരണമാണ് കമ്മ്യുണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.