കോട്ടയം രാമപുരം സ്വദേശി ദുബായിൽ അന്തരിച്ചു

ദുബായ് ;കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇന്റർനാഷനലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ദുബായിൽ അന്തരിച്ചു.


തിങ്കളാഴ്ച രാവിലെ  മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫിസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ അൽ നഹ്ദ എൻഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതം ആണ് മരണകാരണം എന്ന് ഡോക്ടർമാർ അറിയിച്ചു.26 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്ന ജോജോ എംജി സർവകലാശാലയുടെയും ബിഎസ്എഫിന്റെയും കെടിസിയുടെയും വോളിബോൾ താരമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.

സംസ്കാരം നാളെ(15) ഉച്ചയ്ക്ക് 2ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ. രാമപുരം പുത്തൻ പുരക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലിൽ ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ഓസ്ട്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.

സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !