ജര്‍മ്മനിയില്‍ ഇരുന്ന്, താന്‍ ലണ്ടനില്‍ നിന്നാണ് വിളിക്കുന്നതെന്ന് ജഡ്ജിനോട് നുണ പറഞ്ഞ സോളിസിറ്ററുടെ ലൈസന്‍സ് റദ്ദ് ചെയ്തു.

ജര്‍മ്മനിയില്‍ ഇരുന്ന്, താന്‍ ലണ്ടനില്‍ നിന്നാണ് വിളിക്കുന്നതെന്ന് ജഡ്ജിനോട് നുണ പറഞ്ഞ സോളിസിറ്ററുടെ ലൈസന്‍സ് റദ്ദ് ചെയ്തു.

ലണ്ടന്‍: എഴുന്നൂറ് മൈലുകള്‍ക്കപ്പുറം ജര്‍മ്മനിയില്‍ ഇരുന്ന്, താന്‍ ലണ്ടനില്‍ നിന്നാണ് വിളിക്കുന്നതെന്ന് ജഡ്ജിനോട് നുണ പറഞ്ഞ സോളിസിറ്ററുടെ ലൈസന്‍സ് റദ്ദ് ചെയ്തു.

2023 ആഗസ്റ്റില്‍ ലെസ്റ്റര്‍ കൗണ്ടി കോടതിയില്‍ നടന്ന ഒരു കുടുംബ കേസില്‍ പിതാവിനെ പ്രതിനിധാനം ചെയ്യുന്ന സമയത്താണ് ഈ സോളിസിറ്റര്‍, താന്‍ എവിടെയാണ് ഉള്ളത് എന്നതിനെ കുറിച്ച് കോടതിയില്‍ കള്ളം പറഞ്ഞത്. ഇന്ത്യന്‍ വംശജനായ പ്രിയങ്ക് തന്‍വാറിനാണ് ഈ ദുര്യോഗം സംഭവിച്ചത്.

ലണ്ടന്‍ ആസ്ഥാനമായ ഒരു സ്ഥാപനത്തിന്റെ കണ്‍സള്‍ട്ടന്റ് ആയി സ്വതന്ത്രനായി പ്രവര്‍ത്തിക്കുന്ന തന്‍വാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കി എന്നതാണ് ഇയാള്‍ക്ക് മേല്‍ ഉയര്‍ന്നിരുന്ന ആരോപണം. എന്നാല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്ന് പറഞ്ഞ തന്‍വര്‍ ആ ആരോപണം നിഷേധിക്കുകയായിരുന്നു.

കോടതി ക്ലര്‍ക്കിനോടും ഇയാളുടെ കക്ഷിയോടും താന്‍ വിദേശത്താണെന്നും ഓണ്‍ലൈന്‍ വഴി കോടതി നടപടികളില്‍ പങ്കെടുക്കാമെന്നും ഇയാള്‍ അറിയിച്ചിരുന്നു.എന്നാല്‍, ഇപ്പോള്‍ എവിടെയാണെന്ന് ചോദ്യത്തിന് ഈലിംഗ്, ലണ്ടന്‍ എന്നായിരുന്നു സോളിസിറ്റര്‍ മറുപടി നല്‍കിയത്. 

എന്നാല്‍, ജഡ്ജിയുടെ ചോദ്യം തെറ്റിദ്ധരിച്ചാണ് അത്തരമൊരു മറുപടി നല്‍കിയത് എന്നായിരുന്നു തന്‍വര്‍ പറഞ്ഞത്. എന്നാല്‍, ഇത് സ്വീകരിക്കാതെയാണ് ഇയാളുടെ രജിസ്‌ട്രേഷന്‍ നീക്കം ചെയ്യാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. അതുകൂടാതെ കോടതി ചെലവായി 7,500 പൗണ്ടും ഇയാള്‍ കെട്ടിവയ്ക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network