കോട്ടയം; പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും ജോസ്.കെ.മാണി യുഡിഎഫിലേക്ക് വരണമെങ്കിൽ വരട്ടെയെന്നതാണ് തന്റെ നിലപാടെന്നും പാലാ എംഎൽഎ മാണി സി.കാപ്പൻ.
നിലവിൽ കേരള കോൺഗ്രസിനെ (എം) യുഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നില്ല. അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് അറിയില്ല. എലത്തൂർ സീറ്റ് ലീഗിനു വിട്ടുകൊടുക്കാൻ തന്റെ പാർട്ടി തയാറാണ്. പകരം പേരാമ്പ്ര വേണം. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ വിജയം ഉറപ്പാണെന്നും മാണി സി.കാപ്പൻ പ്രതികരിച്ചു.ഏലത്തൂർ ലീഗിനു നൽകാം, പകരം പേരാമ്പ്ര വേണം’ ‘‘കെഡിപിക്ക് നിലവിൽ രണ്ടു സീറ്റാണ് ഉള്ളത്.പാലായും എലത്തൂരും ആണ് കഴിഞ്ഞ തവണ ഞങ്ങൾക്കു തന്നത്. അതിൽ പാലായിൽ വിജയിച്ചു. മൂന്നു സീറ്റ് വേണമെന്ന് കഴിഞ്ഞ തവണ തന്നെ ആവശ്യപ്പെട്ടതാണ്. അതിനാൽ ഇത്തവണ മൂന്നു സീറ്റ് വേണം. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് വാക്കു പാലിക്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അവർ ഉറപ്പു നൽകുകയും ചെയ്തു.എലത്തൂർ സീറ്റ് ലീഗിനു കിട്ടിയാൽ കൊള്ളാമെന്നുണ്ട്. മാറിക്കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. പകരം പേരാമ്പ്ര സീറ്റ് കിട്ടണം.
അതിൽ വിജയസാധ്യത ഉണ്ട്. ക്രിസ്ത്യൻ – മുസ്‌ലിം കൺസോളിഡേഷൻ ഉണ്ടായാൽ ജയിക്കാൻ സാധിക്കും. യുഡിഎഫിൽ നിലവിൽ ചർച്ചകൾ നടക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ അൻവറിനെയും സി.കെ.ജാനുവിനെയും എടുക്കാനുള്ള ചർച്ച മാത്രമേ നടന്നുള്ളൂ’’തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ എൽഡിഎഫിനാണ് മുൻതൂക്കം. പക്ഷേ, ഞാൻ മത്സരിക്കാൻ ഇറങ്ങിയാൽ ചിത്രം മാറും. രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു. എനിക്കുള്ള വോട്ട് അവിടെനിന്ന് പോയിട്ടില്ല. ഇടതു വോട്ടുകളും എനിക്ക് കിട്ടും. ചെറുപാർട്ടികൾക്ക് സീറ്റ് കൂടുതൽ നൽകണം.
ടീം യുഡിഎഫ് എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണം. ആർഎസ്പി കൂടുതൽ സീറ്റ് ചോദിച്ചിട്ടുണ്ട്. എല്ലാവരും പരസ്പരം സഹകരിക്കുക. സീറ്റിന്റെ എണ്ണത്തേക്കാൾ വിജയസാധ്യതയാണ് നോക്കേണ്ടത്. എലത്തൂരിൽ ലീഗ് സ്ഥാനാർഥി വന്നാൽ ശശീന്ദ്രനെ പരാജയപ്പെടുത്താം. പകരം കെഡിപിക്ക് പേരാമ്പ്ര തന്നാൽ അവിടെ വിജയിക്കാം. വിട്ടുവീഴ്ചക്ക് എല്ലാവരും തയാറാകണം’’








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.