കണ്ണൂർ: തുണിയുടെ വിലയും തയ്യൽ കൂലിയും വാങ്ങി തട്ടിപ്പ് നടത്തുന്ന ഓൺലൈൻ സംഘത്തെ കുറിച്ച് പരാതിയുമായി കണ്ണൂർ സ്വദേശിനി.
'സിഗ്നേച്ചർ ബൈ സൂര്യ'എന്ന പേരിൽ ഓൺലൈനിൽ വ്യാപാരം നടത്തുന്ന യുവതിയെക്കുറിച്ചാണ് പരാതി.വിദേശത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശിനിയായ യുവതി തയ്യൽക്കൂലി അടക്കം 5400 രൂപയാണ് ഇവർക്ക് അയച്ചു നൽകിയത്. നവംബർ ഇരുപതാം തീയതിയാണ് ബാങ്ക് വഴി തുക കൈമാറിയത്.ഇപ്പോൾ ഒന്നരമാസമായിട്ടും ഇത് സംബന്ധിച്ച് യാതൊരനക്കവുമില്ല.
ആദ്യമൊക്കെ വിളിച്ചാൽ ഫോൺ എടുക്കുന്ന ഇവർ തട്ടിക്കയറുകയായിരുന്നു എന്ന് കണ്ണൂർ സ്വദേശിനി പറയുന്നു.പിന്നീട് ഇപ്പോൾ ഫോൺ വിളിച്ചാലും എടുക്കാത്ത സ്ഥിതിയിലായി.അടുത്ത ദിവസം തന്നെ പോലീസിൽ പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് തട്ടിപ്പിനിരയായ യുവതി.വാട്സാപ്പിൽ കൂടിയുള്ള ഇടപാടുകൾ മാത്രമേ ഇവർ അനുവദിക്കാറുള്ളുവത്രെ!
ഇതുപോലുള്ള ചെറിയ ചെറിയ തുകകൾ തട്ടിക്കുന്ന രീതിയാണ് ഓൺലൈൻ വ്യാപാരിയായ യുവതിയുടേതെന്ന് കരുതപ്പെടുന്നു.ദിവസവും ഇതുപോലെ ചെറിയ തുകകൾക്ക് നിരവധിപേരെ പറ്റിക്കുകയാണെങ്കിൽ വലിയ തുകയാണ് അവരുടെ കയ്യിൽ വന്നുചേരുക.കബളിപ്പിക്കപ്പെടുന്നവരാകട്ടെ തങ്ങളുടെ കയ്യിൽ നിന്നും നഷ്ടപ്പെടുന്ന 2000മോ 3000 മോ രൂപയ്ക്ക് വേണ്ടി പോലീസ് സ്റ്റേഷനും കോടതിയും കയറി മെനക്കെടാൻ തയ്യാറാവുകയുമില്ല എന്നതാണ് തട്ടിപ്പുകാരിയുടെ മനശാസ്ത്രം എന്ന് ധരിക്കേണ്ടിയിരിക്കുന്നു








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.