പാലാ . രണ്ട് തവണ വൃക്കമാറ്റിവയ്ക്കലിനു വിധേയമായ 50കാരൻ റോഡ് അപകടം കൂടി ഉണ്ടായി ഗുരതരാവസ്ഥയിലായപ്പോൾ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ച് മാർ സ്ലീവാ മെഡിസിറ്റി.
അപകടത്തിൽ തുടയെല്ല് നാല് കഷണങ്ങളായി ഒടിഞ്ഞ പന്തളം സ്വദേശിയായ 50കാരനെയാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി, ഓർത്തോപീഡിക്സ്, അനസ്തേഷ്യ വിഭാഗങ്ങളുടെ മികവിൽ വീണ്ടും സാധാരണ നിലയിലേക്ക് എത്തിച്ചത്. മറ്റൊരു ആശുപത്രിയിൽ 2 തവണ വൃക്കമാറ്റിവയ്ക്കലിനു വിധേയമാക്കപ്പെട്ട 50കാരൻ ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ തുടയെല്ല് തകർന്നത്.രോഗിക്ക് രക്തം സ്വീകരിക്കുന്നതിന് തടസ്സമുള്ളതിനാൽ ഇവർ തുടയെല്ലിന്റെ ശസ്ത്രകിയയ്ക്കായി വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്നാണ് നെഫ്രോളജി,ഓർത്തോപീഡിക്സ് വിഭാഗങ്ങളിൽ ഉൾപ്പെടെ മികവിന്റെ കേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയെ സമീപിച്ചത്.വൃക്കരോഗത്തിനും തുടയെല്ലിലെ വിവിധ ഒടിവുകൾക്കും പുറമെ ഗുരുതര പൾമണറി ആർട്ടറി ഹൈപ്പർ ടെൻഷനും, ഹീമോഗ്ലോബിന്റെ കുറവും രോഗിക്ക് ഉണ്ടായിരുന്നു. ഇതിനാൽ രോഗിയെ ശസ്ത്രകിയ നടത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു. 4.5 എന്ന വളരെ താഴ്ന്ന നിലയിലായിരുന്നു ഹീമോഗ്ലോബിന്റെ അളവ് .
നെഫ്രോളജി വിഭാഗം മേധാവിയും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ.മഞ്ജുള രാമചന്ദ്രൻ, കൺസൾട്ടന്റ് ഡോ. തരുൺ ലോറൻസ്, ഓർത്തോപീഡിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ.ജോസഫ്.ജെ.പുല്ലാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ചികിത്സ ഒരുക്കിയത്.
നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ രോഗിക്ക് ഡയാലിസിസ് നടത്തുകയും ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും ചെയ്തു. ഡോ.ജോസഫ്.ജെ.പുല്ലാട്ടിന്റെ നേതൃത്വത്തിൽ തുടയെല്ല് പുറത്ത് നിന്നു കമ്പിയിട്ട് ഫിക്സ് ചെയ്യുന്ന ശസ്ത്രക്രിയ ആദ്യം നടത്തി. രക്തം മാറ്റി സ്വീകരിക്കാൻ രോഗിക്ക് സാധിക്കാത്തതിനാൽ ഹീമോഗ്ലോബിന്റെ അളവ് ഉയർത്തി കൊണ്ടു വന്ന ശേഷം അകത്ത് കമ്പിയിട്ട് തുടയെല്ല് ഫിക്സ് ചെയ്യുന്ന രണ്ടാമത്തെ സങ്കീർണ്ണമായ ശസ്ത്രക്രിയയും ഒരു മാസത്തിനുള്ളിൽ നടത്തി.
അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ലിബി ജെ.പാപ്പച്ചൻ, കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് അനസ്തെറ്റിസ്റ്റുമായ ഡോ.ജെയിംസ് സിറിയക്, കൺസൾട്ടന്റ് ഡോ.ശിവാനി ബക്ഷി എന്നിവരും മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയൂടെ ഭാഗമായി. സുഖം പ്രാപിച്ച രോഗി ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയയയ്ക്ക് സാങ്കേതിക തടസ്സങ്ങൾ പറഞ്ഞപ്പോൾ രോഗിയെ ഏറ്റെടുത്ത് മികച്ച ചികിത്സ ഒരുക്കിയതിനു മാർ സ്ലീവാ മെഡിസിറ്റിയോടുള്ള കടപ്പാടും അറിയിച്ചാണ് കുടുംബാംഗങ്ങൾ മടങ്ങിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.