പാലാ; കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ ഡയറക്ടർ റവ.ഡോ ജോർജ്ജ് വർഗീസ് ഞാറക്കുന്നേലിനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ചതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിലും ശക്തമായി പ്രതിഷേധിക്കുന്നതായി പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം..
വാഹനം കസ്റ്റഡിയിൽ എടുത്ത് കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദിയ ആവശ്യപ്പെട്ടു.വിഷയത്തിൽ പാലാ നഗരസഭയിൽ അടിയന്തിര കൗൺസിൽ ചേർന്നു..കൗൺസിൽ യോഗം ഏക സ്വരത്തിൽ സംഭവത്തെ അപലപിച്ചു.. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള അധികാരികൾക്ക് ഇത് സംബന്ധിച്ച് അടിയന്തിര നടപടി ആവശ്യപ്പെട്ട് കത്ത് നല്കാൻ കൗൺസിൽ തീരുമാനിച്ചു.
സംഭവത്തിൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും പാലാ പോലീസ് അഭിപ്രായപ്പെട്ടു.ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവം ഡെയ്‌ലി മലയാളി ന്യൂസും,കോട്ടയം മീഡിയയും,ടുഡേ ലൈവും,പൂവരണി ഓൺലൈനും,പൈക ന്യൂസും അടക്കമുള്ള മാധ്യമങ്ങളാണ് പൊതു സമൂഹത്തിനു മുൻപിൽ എത്തിച്ചത്.തുടർന്ന് വിഷയം ശ്രദ്ധയിൽ പെട്ട പാലാ നഗരസഭ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒരേ സ്വരത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയിരുന്നു..








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.