ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് ഹബ് ആകാനുള്ള വികസന പ്രവർത്തനങ്ങളിലേക്കു കടന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം

തിരുവനന്തപുരം ;ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് ഹബ് ആകാനുള്ള വികസന പ്രവർത്തനങ്ങളിലേക്കു കടന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം.

ഇപ്പോഴുള്ളതിന്റെ അഞ്ചിരട്ടി കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് 3 വർഷത്തിനുള്ളിൽ കൈവരിക്കുക. 2028ൽ പൂർത്തിയാകുന്ന 10,000 കോടി രൂപയുടെ രണ്ടാംഘട്ട വികസനം പൂർത്തിയാകുമ്പോൾ വാർഷിക കണ്ടെയ്നർ കൈകാര്യം ചെയ്യൽ ശേഷി 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു (ട്വന്റി ഫീറ്റ് ഇക്വലെന്റ് യൂണിറ്റ്) ആയി വർധിക്കും. എസ്റ്റിമേറ്റിനെക്കാൾ കൂടുതൽ തുകയുടെ വികസനം വിഴിഞ്ഞത്തുണ്ടാകും.
24ന് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെങ്കിലും കഴിഞ്ഞ നവംബറിൽ തന്നെ വിഴിഞ്ഞം രണ്ടാംഘട്ടത്തിന്റെ നിർമാണ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.രണ്ടാംഘട്ട വികസനം വിഴിഞ്ഞം തുറമുഖത്തെ സാധാരണ കണ്ടെയ്നർ ടെർമിനൽ എന്നതിനപ്പുറം കയറ്റുമതി, ഇറക്കുമതി രംഗങ്ങളിൽ മേൽക്കൈ നേടാൻ പര്യാപ്തമാക്കും. അതിനുള്ള കസ്റ്റംസ് അനുമതികൾ അവസാനഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളിൽ ഇവ ലഭിക്കുമെന്നാണു പ്രതീക്ഷ. 

അതോടെ, രാജ്യത്ത് ഇറക്കുമതി ചെയ്യേണ്ട കണ്ടെയ്നറുകൾ എത്തിക്കാനും ഇവിടെ നിന്നു കണ്ടെയ്നറുകൾ കയറ്റുമതി ചെയ്യാനും കഴിയും. റോ‍ഡ് മാർഗമുള്ള കണ്ടെയ്നർ നീക്കവുമുണ്ടാകും. ക്രൂസ് ടെർമിനൽ കൂടി വരുന്നതോടെ വൻകിട യാത്രാ കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാനാകും. കേരളത്തിലെ വിനോദസഞ്ചാര രംഗത്ത് വലിയ കുതിപ്പേകുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുങ്ങും. രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന ലിക്വിഡ് ടെർമിനൽ പൂർത്തിയാകുന്നതോടെ വൻ കപ്പലുകൾക്ക് ദീർഘദൂര യാത്രയ്ക്കിടയിൽ ഇന്ധനം നിറയ്ക്കാൻ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം.

നിലവിൽ വമ്പൻ തുറമുഖങ്ങളിൽ മാത്രമേ ഈ സൗകര്യമുള്ളൂ. ഇത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി സഹായിക്കും. തെക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയിൽ രാജ്യാന്തര കപ്പൽ പാതയ്ക്കു സമീപത്തുനിന്ന് ഇന്ധനം നിറയ്ക്കാൻ സൗകര്യമുള്ളതിനാൽ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തെ ആശ്രയിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !