"ഗ്രീൻലാൻഡ് ഇന്ത്യയിൽ നിന്നും ഏറെ അകലെയാണ്,പക്ഷെ ഇവിടെ വളരെ പ്രധാനപ്പെട്ട തത്വങ്ങൾ അപകടത്തിലാണ്.
കൂടാത്ത,ഇന്ത്യ പോലെയുള്ളൊരു രാജ്യത്തിന്,ഒരു വിദേശ ശക്തി അവരുടെ രാജ്യത്ത് സൈനികമായി കടന്നു കേറി അത് മറ്റൊരു രാജ്യവുമായി കൂട്ടിച്ചേർക്കാൻ ശ്രെമിക്കുകയോ അല്ലെങ്കിൽ പ്രാദേശിക ജനങ്ങളെ കൈക്കൂലി നൽകി രാജ്യം വിടാൻ നിർബന്ധിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കുമോ.
ഇന്ത്യയിലെവിടെയെങ്കിലും ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യ വെറുതേയിരിക്കില്ലെന്ന് ഞാൻ കരുതുന്നു.എല്ലാ രാജ്യങ്ങളും അങ്ങനെതന്നെ വേണം"ഡാനിഷ്_എംപി_റാസ്മസ്_ജാർലോവ്ന്റെ വാക്കുകളാണിത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ഭീഷണി ശക്തമാക്കുമ്പോൾ, ഇന്ത്യ ഡെൻമാർക്കിനെ "പിന്തുണയ്ക്കുമെന്ന്" വെള്ളിയാഴ്ച ഡാനിഷ് എംപി റാസ്മസ് ജാർലോവ് പ്രത്യാശ പ്രകടിപ്പിച്ചു. എഎൻഐയുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ, ഡെൻമാർക്കിന്റെ പ്രതിരോധ സമിതിയുടെ ചെയർമാനായ ജാർലോവ്, ഗ്രീൻലാൻഡിന് മേലുള്ള ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ അപലപിക്കുകയും തന്ത്രപ്രധാനമായ ആർട്ടിക് ദ്വീപിന്മേൽ യുഎസിന് പരമാധികാരം അവകാശപ്പെടാൻ കഴിയില്ലെന്ന് പറയുകയും ചെയ്തു.
ഇന്ത്യയുടെ പ്രദേശം കൈയേറാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നവരെ വർഷങ്ങളായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണിത്.തീർച്ചയായും ങ്ങനെയുള്ളൊരു രാജ്യത്തിന് ഗ്രീൻലാന്റിന്റെ അവസ്‌ഥ മനസിലാക്കാവുന്നതെ ഉള്ളൂ.ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അപലപനീയം തന്നെയാണ്.
പക്ഷെ ഏത് രാജ്യമായാലും താങ്കൾ ആപത്തിന്റെ വക്കിലാണെന്നറിയുമ്പോൾ ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നു എന്നുള്ളത് ലോകത്ത് നമുക്കുള്ള സ്ഥാനത്തെ എടുത്തുകാണിക്കുന്നു.2014 ന് ശേഷമാണ് ഇന്ത്യയുടെ ഈ മാറ്റം.നയതന്ത്ര തലത്തിലും സൈനിക മികവിലും ഏറെ മുന്നേറിയിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ശബ്ദം ലോകവേദിയെ ഒരുവേള നിശബ്ദമാക്കാൻ സാധിക്കുമെന്നുള്ള സൂചനയാണ് മോളിൽ പറഞ്ഞ പ്രസ്താവനയ്ക്ക് പിന്നിൽ പോലും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.