ഡൽഹി: ന്യൂസിലൻഡിലേക്കുള്ള അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി "മുഅൻപുയി സായാവി"യെ നിയമിച്ചതായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു.
നിലവിൽ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന "മുഅൻപുയി", 2022 മുതൽ ന്യൂസിലൻഡിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി "നീത ഭൂഷണിന്റെ" പിൻഗാമിയായി ചുമതലയേൽക്കും.1994 ൽ ഭൂഷൺ ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്ന "മുഅൻപുയി", ജപ്പാൻ, ബംഗ്ലാദേശ്, ജർമ്മനി, യുഎഇ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചുകൊണ്ട് ദീർഘകാല നയതന്ത്ര ജീവിതം നയിച്ചിട്ടുണ്ട്.
ഇന്ത്യയും ന്യൂസിലൻഡും സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിച്ചതായി അടുത്തിടെ പ്രഖ്യാപിച്ചതിനെത്തുടർന്ന്, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്ന സമയത്താണ് "മുഅൻപുയി സായാവി"യുടെ നിയമനം. ചുമതല ഏറ്റെടുക്കുന്ന കൃത്യമായ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.