കൊച്ചി: ഏകീകൃത കുർബാന തർക്കത്തിന്‍റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് മേരീസ് ബസിലിക്കയിൽ അന്യായമായി സംഘടിച്ചിട്ടുള്ളവരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഹൈക്കോടതിയെ സമീപിച്ചു.
സിനഡ് തീരുമാനത്തിന് വിരുദ്ധമായാണ് ഒരുവിഭാഗം ആളുകൾ ബസിലിക്കയിൽ തുടരുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ബസിലിക്കയ്ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.കഴിഞ്ഞ വർഷം ദുക്‌റാന തിരുനാളായ ജൂലായ് മൂന്നു മുതൽ നടപ്പായ സമവായം അംഗീകരിക്കാൻ 'വൺ ചർച്ച് വൺ കുർബാന' മൂവ്മെന്റ് എന്ന വിശ്വാസികളുടെ സംഘടന തയ്യാറാകാത്തതാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാവൂവെന്നാണ് ഇക്കൂട്ടർ നിർബന്ധം പിടിക്കുന്നത്.
സിനഡ് നിർദേശിച്ച ഏകീകൃത കുർബാന വേണമെന്ന് ഒരു വിഭാഗവും ജനാഭിമുഖ കുർബാന തുടരണമെന്നു മറുവിഭാഗവും ആവശ്യമുന്നയിച്ച് ബസിലിക്കയിൽ തർക്കം നിലനിൽക്കെ, കഴിഞ്ഞ നാല്പതിലേറെ ദിവസങ്ങളായി സഭാ അനുകൂലികളായ വിശ്വാസികൾ ബസിലിക്കയിൽ പ്രാർഥനാ കൂട്ടായ്മ നടത്തിവരികയാണ്. നിലവിൽ പള്ളിക്കകത്ത് തുടരുന്നവരെ ഒഴിപ്പിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ബിഷപ്പ് കോടതിയെ സമീപിച്ചത്.
ബസിലിക്കയിൽനിന്ന് പ്രതിഷേധക്കാരെ മാറ്റാൻ പോലീസിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിനഡിന്റെ നിർദേശമുണ്ടായിരുന്നു.എന്നാൽ, സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏകീകൃത കുർബാന രീതി നടപ്പിലാക്കുന്നതിനെ ഒരു വിഭാഗം വൈദികരും വിശ്വാസികളും എതിർക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിവിധ ചർച്ചകളടക്കം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.