34 കാരി കൊല്ലപ്പെട്ട സംഭവം ലൈംഗിക ബന്ധത്തിനിടെയുണ്ടായ അമിത രക്തസ്രാവം,18 കാരൻ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് അന്വേഷണോദ്യോഗസ്ഥർ.

ലൈംഗികാതിക്രമത്തെ ചെറുത്തതിനെത്തുടർന്ന് 18-കാരനായ യുവാവ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 34 വയസ്സുള്ള ശർമിള ഡികെയെയാണ് ജനുവരി മൂന്നിന് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അയൽവീട്ടിൽ താമസിച്ച കർണൽ കുറൈയെ പോലീസ് തിരിച്ചറിഞ്ഞു.

രാമമൂർത്തി നഗറിലെ സുബ്രഹ്‌മണ്യ ലേഔട്ടിലെ അപ്പാർട്ട്‌മെന്റിൽ തീപ്പിടിത്തമുണ്ടായതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് ടെക്കി മരിച്ചതെന്നായിരുന്നു പ്രാഥമികമായി സംശയിച്ചിരുന്നത്. 

പോലീസ് അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത് അന്വേഷണം നടത്തിയതോടെ യുവതിയുടെ വീടിനടുത്ത് താമസിച്ചിരുന്ന 18-കാരനാണ് കൊലപാതകിയെന്ന് തിരിച്ചറിഞ്ഞു. ശാസ്ത്രീയരീതികളും സാങ്കേതിക തെളിവുകളും ഉപയോഗിച്ചാണ് പ്രതിയായ കർണൽ കുറൈയിലെത്തിയത്. ചോദ്യംചെയ്യലിൽ കുറൈ കുറ്റം സമ്മതിച്ചു.

ജനുവരി മൂന്നിന് രാത്രി ഒൻപത് മണിയോടെ ലൈംഗികാതിക്രമം ലക്ഷ്യംവെച്ച് സ്ലൈഡിങ് വിൻഡോയിലൂടെ സ്ത്രീയുടെ വീട്ടിൽ പ്രവേശിച്ചെന്നാണ് കുറൈ പോലീസിന് നൽകിയ മൊഴി. ശ്രമം ചെറുത്തതോടെ യുവതിയുടെ വായും മൂക്കും ബലമായി പൊത്തിപ്പിടിച്ചു. ഇതോടെ അർധബോധാവസ്ഥയിലായ യുവതിക്ക് രക്തസ്രാവവുമുണ്ടായി. 

തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിൽ പ്രതി, യുവതിയുടെ വസ്ത്രങ്ങളും മറ്റ് തെളിവുകളും കിടക്കയിൽവെച്ച് തീയിട്ടതിന് ശേഷം ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. യുവതിയുടെ മൊബൈൽഫോണും കുറൈ കൈക്കലാക്കിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !