ഡബ്ലിൻ :ഡബ്ലിനിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ രണ്ട് മാസമായി ആവേശത്തോടെ പിന്തുടർന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റായ ഷീല പാലസ് മാമാങ്കം സീസൺ 2 പ്രൗഢഗംഭീരമായ ഫൈനലോടെ സമാപിച്ചു.
ഫൈനൽ മത്സരത്തിൽ ബാംബൂ ബോയ്സിനെ പരാജയപ്പെടുത്തി ഉപ്പുകണ്ടം ബ്രദേഴ്സ് കന്നിക്കിരീടം സ്വന്തമാക്കി. തുടക്കം മുതൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ നിർണായക ഘട്ടങ്ങളിൽ മികച്ച ടീംവർക്കും ശാസ്ത്രീയമായ കളിത്തന്ത്രങ്ങളും പുറത്തെടുത്ത ഉപ്പുകണ്ടം ബ്രദേഴ്സ് ആധികാരികമായ പ്രകടനത്തിലൂടെയാണ് വിജയം കൈവരിച്ചത്. പരാജയത്തിലും കായികമനസ്സിന്റെ മഹത്വം കാത്തുസൂക്ഷിച്ച ബാംബൂ ബോയ്സിന്റെ പോരാട്ടവീര്യവും കാണികളുടെ കൈയടി നേടി.ഡബ്ലിനിലെ മലയാളികൾക്കിടയിൽ ഇതിനോടകം തന്നെ വലിയ ചർച്ചാവിഷയമായ മാമാങ്കം ടൂർണമെന്റ്, ടീമുകൾക്ക് നൽകിയ വ്യത്യസ്തവും ശ്രദ്ധേയവുമായ പേരുകളിലൂടെ കൂടി ശ്രദ്ധേയമായി. മലയാള സിനിമയിൽ നിന്നുള്ള പേരുകൾ സ്വീകരിച്ച ടീമുകൾ മൈതാനത്തിലും സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യത നേടി.
അതിഥി ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിച്ച് കായികക്ഷമത, സൗഹൃദം, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്ന വേദിയായി മാമാങ്കം മാറിയിട്ടുണ്ട്. ടൈറ്റിൽ സ്പോൺസർ ആയ ഷീല പാലസ്-ന്റെ ശക്തമായ പിന്തുണയും സഹകരണവും ടൂർണമെന്റിനെ ഉയർന്ന പ്രൊഫഷണൽ നിലവാരത്തിൽ നടത്തുന്നതിന് നിർണായകമായി സഹായിച്ചു.
ഈ സീസണിൽ എട്ട് ടീമുകളാണ് മാറ്റുരച്ചത്:
കൗരവർ, മഞ്ഞുമ്മൽ ബോയ്സ്, ആലഞ്ചേരി തമ്പ്രാക്കൾ, തൊമ്മനും മക്കളും, ഉപ്പുകണ്ടം ബ്രദേഴ്സ്, ബാംബൂ ബോയ്സ്, റൈഫിൾ ക്ലബ്, കണ്ണൂർ സ്‌ക്വാഡ്.
ഓരോ മത്സരവും അവസാന നിമിഷം വരെ ആവേശം കൈവിടാതെ, ജയവും തോൽവിയും ഒരുപോലെ വികാരനിമിഷങ്ങളായി മാറിയിരുന്നു.
മാമാങ്കം ക്രിക്കറ്റ് ടൂർണമെന്റിന്റെ മൂന്നാം സീസൺ ഫെബ്രുവരി മാസത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ തയ്യാറെടുപ്പുകളോടെയും ഉയർന്ന പ്രൊഫഷണലിസത്തോടെയും അടുത്ത സീസൺ അരങ്ങേറുമെന്ന് അവർ വ്യക്തമാക്കി.
കായിക വിനോദത്തിനപ്പുറം ഒരു കൂട്ടായ്മയുടെ ഉത്സവമായി മാറിയ ഷീല പാലസ് മാമാങ്കം, ഡബ്ലിനിലെ മലയാളി സമൂഹത്തിൽ ക്രിക്കറ്റ് ആവേശത്തിന് പുതിയ അധ്യായമാണ് തുറന്നിരിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.