അതീവസുരക്ഷാ മേഖലയായ കണ്ണൂർ വനിതാ ജയിലിന് മുകളിൽ ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണവുമായി പോലീസ്

കണ്ണൂർ : അതീവസുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ഡ്രോൺ പറത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിന് പിന്നിലായി സ്ഥിതിചെയ്യുന്ന വനിതാ ജയിൽ പരിസരത്താണ് ഡ്രോൺ എത്തിയത്. സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് ടി ജെ പ്രവീൺ നൽകിയ പരാതിയിലാണ് കേസെടുത്തത്.പള്ളിക്കുന്നിലെ സെൻട്രൽ ജയിലിലെ പശുത്തൊഴുത്തിന്റെ ഭാഗത്തുകൂടി ഡ്രോൺ പോകുന്നത് കണ്ടെന്നാണ് ജോയൻ്റ് സൂപ്രണ്ടിന്റെ പരാതി.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പരാതിയിൽ കേസെടുത്ത കണ്ണൂർ ടൗൺ പൊലീസ് അന്വേഷണമാരംഭിച്ചു. ജയിലിനുള്ളിലേക്ക് ലഹരി കടത്തുന്ന മാഫിയയാണോ ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നത് പൊലീസ് അതീവ ഗൗരവകരമായാണ് കാണുന്നത്.
ജനുവരി 10 ന് വൈകുന്നേരം 4. 20 നും 4.30 നും ഇടയിലുള്ള സമയത്താണ് ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നത്. പശുതൊഴുത്തിന് സമീപത്തുകൂടി വനിതാ ജയിലിന്റെ ഭാഗത്തേക്കാണ് ഡ്രോണ്‍ പറന്നതെന്ന് ജോയൻ്റ് ജയില്‍ സൂപ്രണ്ട് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !