തൃശ്ശൂർ: കേരള പോലീസ് അക്കാദമി കാമ്പസിൽ മോഷണം. കാമ്പസിനുള്ളിലെ രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തി.
ഡിസംബർ 25-നും ജനുവരി മൂന്നിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. സംഭവത്തിൽ അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.30 വർഷം പഴക്കമുള്ള ചന്ദനമരങ്ങളുടെ ഭാഗങ്ങളാണ് മോഷ്ടാക്കൾ മുറിച്ചുകടത്തിയത്. അതേസമയം, കർശന സുരക്ഷാസംവിധാനങ്ങളുള്ള പോലീസ് അക്കാദമി കാമ്പസിൽനിന്ന് ഇത്തരത്തിൽ ചന്ദനമരം മോഷ്ടിച്ചത് ഏറെ അമ്പരപ്പിക്കുന്നതാണ്.
ഏക്കറുക്കണക്കിന് വ്യാപിച്ചുകിടക്കുന്ന കാമ്പസിൽ പലമേഖലകളിലും സിസിടിവികളില്ല. ഏതുവഴിയാണ് ചന്ദനമരങ്ങൾ കടത്തിയതെന്നോ എന്നാണ് കടത്തിയതെന്നോ കൃത്യമായ വിവരമില്ല. നേരത്തെ അക്കാദമി വളപ്പിൽനിന്ന് തേക്ക് മരങ്ങളും മുറിച്ചുകടത്തിയിരുന്നു. 2009-ൽ പിസ്റ്റളുകൾ മോഷണം പോയ സംഭവവമുണ്ടായി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.