ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 14 ന് ആരംഭിക്കും

പാലാ: ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 14-ാം തീയതി രാത്രി 8ന് ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറും. ഇത്തവണ 362-ാം കിഴപറയാര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് ആറാട്ടുത്സവം നടക്കുന്നത്.

കൊടിയേറ്റ് ദിവസമായ 14ന് രാവിലെ 4.30 ന് പള്ളിയുണര്‍ത്തല്‍, 5 ന് നിര്‍മ്മാല്യദര്‍ശനം, 5.30 മുതല്‍ വിശേഷാല്‍ പൂജകള്‍, 8.30 മുതല്‍ നാരായണീയപാരായണം, വൈകിട്ട് 6ന് പുതുക്കിപണിത പുറത്തെ സ്റ്റേജിന്റെ ഉദ്ഘാടനം, 6.30ന് ദീപാരാധന, തുടര്‍ന്ന് തിരുവാതിരകളി, 7.30ന് ഭരതനാട്യം, 8 ന് ചേന്നാസ് വിഷ്ണുനമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, തുടര്‍ന്ന് കൊടിയേറ്റ് സദ്യ, 8.40 ന് ശ്രീഭൂതബലി, 8.30 മുതല്‍ വരമൊഴിപ്പാട്ട്.

15ന് രാവിലെ 8.30 മുതല്‍ ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തിരുവരങ്ങില്‍ 10.30 ന് കരോക്കെ ഭക്തിഗാനസുധ, വൈകിട്ട് 4.30ന് ഭരണങ്ങാനം കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, 6ന് ഭജന, 8 ന് ഭരണങ്ങാനം ടൗണില്‍ സ്വീകരണം, 10ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും, രാത്രി 11 ന് ശ്രീഭൂതബലിയും വിളക്കിനെഴുന്നള്ളത്തും.

16ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തിരുവരങ്ങില്‍ തിരുവാതിരകളി, 11 ന് പ്രഭാഷണം, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6.30ന് ഭഗവതി നടയില്‍ വിശേഷാല്‍ ദീപാരാധന, തിരുവരങ്ങില്‍6.30 ന് കുച്ചുപ്പുടി, തുടര്‍ന്ന് ചെണ്ടമേളം അരങ്ങേറ്റം, 7.30ന് കുറത്തിയാട്ടം, 9ന് വിളക്കിനെഴുന്നള്ളത്ത്.

17ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, 10.30ന് തിരുവാതിരകളി, 11ന് നാരായണീയ പാരായണം, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30 ന് കിഴപറയാര്‍ കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, രാത്രി 10 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും, 11 ന് ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളത്ത്. 

18-ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തിരുവരങ്ങില്‍ 10.30ന് തിരുവാതിരകളി, 11ന് പ്രാണാര്‍പ്പണം, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30ന് കീഴമ്പാറ കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, രാത്രി 10 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും, 11 ന് ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളത്ത്.

19-ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തിരുവരങ്ങില്‍ 10.30 ന് തിരുവാതിരകളി, 11ന് നൃത്തനൃത്യങ്ങള്‍, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30ന് ഇടമറ്റം കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, രാത്രി 9.30ന് പങ്കപ്പാട് ക്ഷേത്രത്തില്‍ കൂടിപൂജ, 10 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും, 11 ന് ശ്രീഭൂതബലി തുടര്‍ന്ന് വിളക്കിനെഴുന്നള്ളത്ത്.

20ന് 18-ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തിരുവരങ്ങില്‍ 10.30 ന് നൃത്തനൃത്യങ്ങള്‍, വൈകിട്ട് 6 ന് ഭജന്‍സ്, 6.30 ന് ദീപാരാധന, 7.30 മുതല്‍ നൃത്തനാടകം, രാത്രി 8.30ന് ശ്രീഭൂതബലി, 9ന് വലിയവിളക്ക്.

21-നാണ് ആറാട്ടുത്സവം. രാവിലെ  4.30 ന് പള്ളിയുണര്‍ത്തല്‍, 5 ന് നിര്‍മ്മാല്യദര്‍ശനം, 10ന് ഭജന്‍സ്, 11.30 ന് ഭക്തിഗാനസുധ, 12 മുതല്‍ ആറാട്ട് സദ്യ, വൈകിട്ട് 4.30ന് കൊടിയിറക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, രാത്രി 8 മുതല്‍ സിനിമാതാരം ശാലുമേനോനും സംഘവും അവതരിപ്പിക്കുന്ന നൃത്തനാടകം, 10.30 ന് ആറാട്ട് തിരിച്ചുവരവും എതിരേല്പും, 11.30 ന് സ്‌പെഷ്യല്‍ പാണ്ടിമേളം,  1 മുതല്‍ കൊടിമരച്ചുവട്ടില്‍ പറ വയ്പ്പും വലിയ കാണിക്കയും, പുലര്‍ച്ചെ 2 ന് ഉച്ചപൂജ, ഇരുപത്തഞ്ച് കലശം, 3ന് ശ്രീഭൂതബലി, ദീപാരാധന, 4ന് നട അടയ്ക്കല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !