കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മാതൃകാ ബസ് ടെർമിനലാക്കും – ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം

പാലാ: പാലാ നഗരസഭയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് സന്ദർശിച്ചു.

നിരവധി പരാതികൾ ഉയർന്നുവന്നതിനെ തുടർന്ന് പൊതുജനങ്ങൾക്ക് മുന്നിൽ അവഹേളിക്കപ്പെട്ട നിലയിൽ പ്രവർത്തിച്ചിരുന്ന പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിനെ ഒരു മാതൃകാ ബസ് ടെർമിനലായി മാറ്റുന്നതിനായി സത്വര നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിലവിൽ നിലനിൽക്കുന്ന അനധികൃത പാർക്കിംഗ്, അനധികൃത വർക്ക്‌ഷോപ്പുകളുടെ പ്രവർത്തനം, വർഷങ്ങളായി പ്രവർത്തനരഹിതമായ കാത്തിരിപ്പുമുറിയിലെ ഫാനുകൾ, അതീവ ദയനീയാവസ്ഥയിലുള്ള ശൗചാലയങ്ങൾ, മാലിന്യപൂർണവും വൃത്തിഹീനവുമായ പരിസരം, പൊതുജനങ്ങൾക്ക് അപകടം സൃഷ്ടിക്കുന്ന തരത്തിൽ വളർന്നു നിൽക്കുന്ന മരക്കൊമ്പുകൾ തുടങ്ങിയവ പാലാ നഗരസഭയ്ക്കുതന്നെ അപമാനമായ സാഹചര്യത്തിലേക്കാണ് ബസ് സ്റ്റാൻഡിനെ എത്തിച്ചിരിക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു.

ഇവയെല്ലാം അടിയന്തരമായി പരിഹരിക്കുമെന്നും ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരവും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതുമായ രീതിയിൽ പ്രവർത്തനസജ്ജമാക്കുമെന്നും ദിയ ബിനു പുളിക്കക്കണ്ടം അറിയിച്ചു. ബസ് സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് അടിയന്തരവും ത്വരിതവുമായ നടപടികൾ കൈക്കൊള്ളുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിഷയങ്ങൾ അത്യാവശ്യവും മുൻഗണനാപൂർവവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ നിർദേശം നൽകിയതായും ചെയർപേഴ്സൺ വ്യക്തമാക്കി.

ഈ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനായി പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായും ചെയർപേഴ്സൺ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !