കണ്ണൂർ; ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടൈലറിംഗ് ആന്റ് ഫാഷൻ ഡിസൈനിംഗ് പരിശീലനം പൂർത്തീകരിച്ച പട്ടികവർഗ്ഗ യുവതികൾക്കുളള സർട്ടിഫിക്കറ്റ് വിതരണം നടത്തി.
ഇന്ന് രാവിലെ 11.30 ന് ബഹു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിനോയ് കുര്യൻ അവർകൾ നിർവ്വഹിച്ചു. ശ്രീ. പി എം ധനീഷ്, സെക്രട്ടറി, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്വാഗതം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി. ബോബി എണ്ണച്ചേരിയിൽ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ എ പ്രദീപൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായ ശ്രീ. മോഹനൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഐടിഡിപി പ്രോജക്ട് ഓഫീസർ ശ്രീ. രാജേഷ് കുമാർ ആർ റിപ്പോർട്ട് അവതരിപ്പിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ശ്രീ. കെ വി മുകുന്ദൻ നന്ദി പറഞ്ഞു. എൻ.ടി.എസ് അക്കാദമി ചെറുപുഴ , പ്രവാസി എഡ്യുക്കേഷൻ സെന്റർ ഇരിട്ടി എന്നീ സ്ഥാപനങ്ങൾ മുഖേനയാണ് 173 പട്ടികവർഗ്ഗ യുവതികൾക്ക് പരിശീലനം നൽകിയത്








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.