കൊല്ലം അഞ്ചലിൽ സ്കൂളിൽ കയറി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്ന് പിടിച്ച യവാവ് പിടിയില്‍

കൊല്ലം: ഏരൂര്‍ ഭാരതീപുരം കിട്ടന്‍കോണം സിന്ധു ഭവനില്‍ ആനന്ദ് ആണ് ഏരൂര്‍ പോലീസിന്‍റെ പിടിയിലായത്. സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ.

സ്കൂള്‍ വിട്ടു പുറത്തേക്ക് വരുന്ന പെണ്‍കുട്ടിക്ക് ആനന്ദ് തുടര്‍ച്ചയായ പല ദിവസങ്ങളില്‍ ചോക്ലേറ്റ് വാങ്ങി നല്കാന്‍ ശ്രമിച്ചു. എന്നാൽ കുട്ടി ഇതുവങ്ങാനു തയ്യാറായില്ലായിരിന്നു. ശല്ല്യം കൂടിയതോടെ കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. സംഭവം അറിഞ്ഞ  മാതാവ്  സ്കൂള്‍ അധികൃതരെ വിവരം അറിയിയിരിന്നു. 

വിദ്യാര്‍ഥിനിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ സ്കൂളിലെ അദ്ധ്യാപകരും രക്ഷിതാവും യുവാവിനെ കണ്ടെത്താന്‍ സ്കൂളിന് മുന്നില്‍ മാറി നില്‍ക്കവേ മതില്‍ ചാടി കടന്ന് സ്കൂള്‍ കാമ്പൌണ്ടില്‍ വന്ന ആനന്ദ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത പഴ കെട്ടിടത്തിന് സമീപം വച്ച് പെങ്കുട്ടിയുടെ വായ് പൊത്തിപ്പിടിച്ച ശേഷം കൈയില്‍ പിടിച്ച് കെട്ടിടത്തിന് സമീപത്തേക്ക് വലിക്കുകയായിരുന്നു. 

ഇതിനിടയില്‍ പ്രതിയുടെ കൈല്‍ കടിച്ച് രക്ഷപ്പെട്ട വിദ്യാര്‍ഥിനി വിവരം അദ്ധ്യാപകരെ അറിയിച്ചു. അദ്ധ്യാപകര്‍ മറുവശത്തുകൂടി എത്തിയപ്പോള്‍ ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ട ശേഷം സമീപമുള്ള കടയില്‍ കയറി ഇരിക്കുകയും ചെയ്തു. ഇതിനിടയില്‍ സ്കൂള്‍ അധികൃതര്‍ ഏരൂര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് സംഘം പ്രതി എത്തിയ ബൈക്ക്  തിരിച്ചറിയുകയും പിന്നീട് ആനന്ദിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. 

വിദ്യാര്‍ഥിനിയുടെയും സ്കൂള്‍ അധികൃതരുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പ് ചുമത്തി ആനന്ദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !