തിരുവനന്തപുരത്ത് അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ..!

തിരുവനന്തപുരത്ത് അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ..!

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജിത(54), മകൾ ഗ്രീമ (30) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ചുകൊടുത്തതിനുശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് കരുതുന്നു.ബന്ധുക്കളും നാട്ടുകാരും പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി വീട് ചവിട്ടിത്തുറന്നപ്പോഴാണ് അമ്മയും മകളും മരിച്ചുകിടക്കുന്നത് കണ്ടത്. ഹാളിലെ സോഫാ സെറ്റിയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൂന്തുറ പോലീസ് അന്വേഷണം ആരംഭിച്ചു.

ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ആറ് വർഷമായി വിദേശത്തായിരുന്നു. ഗ്രീമ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം നാട്ടിൽ എത്തിയിരുന്നു. അവിടെവെച്ച് ഗ്രീമയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !