മറ്റൊരാളുടെ ജീവിതമല്ല നിങ്ങളുടെ കണ്ടന്റ്- കേരള പോലീസ്

 "വൈറൽ”  ആകുന്നത് “വാല്യൂ” കളഞ്ഞാകരുത്🙏🏻

സോഷ്യൽ മീഡിയ വരുമാന മാർഗമായതോടെ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണവും കൂടി. റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന കണ്ടന്റുകൾ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം വർധിച്ചുവരുകയാണ്. ഈ പ്രവണതയുടെ ദൂഷ്യവശങ്ങൾ നമ്മൾ ഇനിയെങ്കിലും മനസ്സിലാക്കണം. സോഷ്യൽ മീഡിയ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ശക്തമായ മാധ്യമമാണ്. അറിവ് പങ്കുവെക്കാനും, നല്ല ചിന്തകൾ പ്രചരിപ്പിക്കാനും, സമൂഹത്തെ മുന്നോട്ട് നയിക്കാനും ഇത് സഹായകമാണ്. എന്നാൽ  വൈറലാകുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ കണ്ടന്റുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലർ  മനുഷ്യത്ത്വവും സാമൂഹികമായ ഉത്തരവാദിത്വങ്ങളും മനഃപൂർവ്വം മറക്കുന്നു. 

ഒരാളുടെ സ്വകാര്യ ജീവിതം അനുവാദമില്ലാതെ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോ, അവരുടെ തെറ്റുകളെ അതിരുകടന്ന് പരിഹസിക്കുന്നതോ, തെറ്റായ വാർത്തകളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കുന്നതതോ  വ്യക്തികളുടെ മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, സാമൂഹിക അംഗീകാരം എന്നിവ തകർത്ത് ജീവിതം തന്നെ ചോദ്യ ചിഹ്നമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. മറ്റൊരാളുടെ ജീവിതം നശിപ്പിച്ച് നേടുന്ന റീച്ച് നേട്ടമല്ല, അത് സ്വന്തം പരാജയമാണെന്നത് മനസിലാക്കുക.

അടിയന്തരമായി പോലീസ് സഹായം ആവശ്യമുള്ള അവസരങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയല്ല, 112 എന്ന എമർജൻസി നമ്പറിലേക്കാണ് വിളിക്കേണ്ടത് എന്നതും ഓർമ്മപ്പെടുത്തുന്നു.

#keralapolice

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !