തലയോലപ്പറമ്പ് ; വർഷങ്ങൾക്കു മുൻപ് ആഴം കൂട്ടി നീരൊഴുക്ക് വർധിപ്പിക്കാൻ ലക്ഷങ്ങൾ ഒഴുക്കിയിട്ടും കുറുന്തറപ്പുഴ ഒഴുകിയില്ല.
പഴയ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് തലയോലപ്പറമ്പ് മാർക്കറ്റിലേക്ക് വാണിജ്യ സാധനങ്ങൾ എത്തിച്ചിരുന്ന കുറുന്തറപ്പുഴ ഇന്ന് മാലിന്യം നിറഞ്ഞ് നശിക്കുകയാണ്. വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികളുടെ താവളമായി മാറുകയും ചെയ്തു. രാത്രി പുഴയിൽ നിന്ന് കരയിലേക്ക് എത്തുന്ന പാമ്പുകൾ പ്രദേശവാസികൾക്ക് ഭീഷണിയാണ്.പുഴ മലിനമായതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളും മലിനമായി. മൂവാറ്റുപുഴയാറിന്റെ പ്രധാന കൈവഴികളിൽ ഒന്നാണിത്. മൂവാറ്റുപുഴയാറിൽ നിന്ന് നീരൊഴുക്ക് ഇല്ലാതായതും വലിയ തോതിൽ മാലിന്യം തള്ളുന്നതുമാണ് പുഴയുടെ നാശത്തിനു പ്രധാന കാരണം. പതിറ്റാണ്ടുകൾക്ക് മുൻപ് കെആർ ഓഡിറ്റോറിയത്തിനു സമീപം നിർമിച്ച വീതി കുറഞ്ഞ പാലത്തിന്റെ അടിയിൽ ജലനിരപ്പിൽ നിന്ന് കോൺക്രീറ്റ് ഉയർന്നു നിൽക്കുന്നതും നീരൊഴുക്ക് തടസ്സപ്പെടാൻ മറ്റൊരു കാരണമായതായി നാട്ടുകാർ പറയുന്നു.കരയും പുഴയും ഏതെന്നറിയാതെ കിടക്കുന്ന പുഴയുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തലയോലപ്പറമ്പിലെ വിവിധ പാടശേഖരത്തിലേക്ക് കൃഷിക്കാവശ്യമായ വെള്ളം എത്തിച്ചിരുന്നത് ഈ പുഴയിലൂടെയാണ്. നീരൊഴുക്ക് നിലച്ചതോടെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്. വെള്ളം ലഭിക്കാതെ മാത്താനം പാടശേഖരത്തിലെ കൃഷി ഇത്തവണ കർഷകർ ഉപേക്ഷിച്ചു.ആഴം കൂട്ടി നീരൊഴുക്ക് വർധിപ്പിക്കാൻ ലക്ഷങ്ങൾ ഒഴുക്കിയിട്ടും ഒഴുകാതെ കുറുന്തറപ്പുഴ
0
ചൊവ്വാഴ്ച, ജനുവരി 13, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.