ഡബ്ലിന്‍ : ടൂറിസ്റ്റ് സീസണ് നീട്ടുന്നതിലൂടെ കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വമ്പന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നു.
വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട പ്രദേശങ്ങളില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി 77 മില്യണ്‍ യൂറോയുടെ പദ്ധതിയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് ടൂറിസം മന്ത്രി പീറ്റര്‍ ബര്‍ക്ക് അറിയിച്ചു.അയർലന്റ് ടൂറിസം
ഇതിന്റെ ഭാഗമായി കാനഡ, യു എസ്, ഇന്ത്യ, യു എ ഇ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഡയറക്ട് വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
കാനഡ, യു എസ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നും ഡയറക്ട് വിമാനസര്‍വീസുകള്‍ ഇതിനകം തന്നെ നിലവിലുണ്ട്. ഇന്ത്യയെ മാത്രമായാണ് ലിസ്റ്റില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്. ഡയറക്ട് വിമാനസര്‍വീസ് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് മന്ത്രാലയം നല്കുന്ന സൂചനകള്‍.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള 4.7 ബില്യണ്‍ യൂറോ മൂലധന നിക്ഷേപ സ്ട്രാറ്റെജിയാണ് മന്ത്രി അവതരിപ്പിച്ചത്.സര്‍ക്കാരിന്റെ നാഷണല്‍ ഡെവലപ്മെന്റ് പ്ലാനിന്റെ ഭാഗമാണ് ഈ പദ്ധതി.തദ്ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് 1.1 ബില്യണ്‍ യൂറോയും ടൂറിസം വ്യവസായത്തിന് 400 മില്യണ്‍ യൂറോയും കമ്പ്യൂട്ടര്‍ ചിപ്പുകളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണത്തിന്റെയും വികസന സൈറ്റുകള്‍ക്ക് 100 മില്യണ്‍ യൂറോയുമാണ് ഇതില്‍ ഉള്‍പ്പെടുക.അയര്‍ലണ്ട് ടൂറിസത്തെ ഇന്ത്യയില്‍ പ്രൊമോട്ട് ചെയ്യുന്നതിനായി കൂടുതല്‍ ഫണ്ടിംഗും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഗോള ബ്രാന്ഡുകളാകാന് ആഗ്രഹിക്കുന്ന ഐറിഷ് ടൂറിസം കമ്പനികളെ സഹായിക്കുന്നതിന് സ്റ്റാര്‍ട്ട് അപ്പ് അയര്‍ലണ്ട് എന്ന പേരില്‍ പുതിയ സംരംഭം സ്ഥാപിക്കും.ഡീകാര്‍ബണൈസ് ചെയ്യുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് 300 മില്യണ്‍ യൂറോയും, എ ഐ സാങ്കേതികവിദ്യവേഗത്തിലാക്കാന് 190 മില്യണ്‍ യൂറോയും ഇതിന്റെ ഭാഗമായി ലഭ്യമാക്കും.
കഴിഞ്ഞ വര്‍ഷം ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴില്‍ കുറഞ്ഞത് ആശങ്കയുണ്ടാക്കിയിരുന്നു.ഈ വര്‍ഷം ടൂറിസം വ്യവസായത്തില്‍ 6% വളര്‍ച്ചയാണ് ലക്ഷ്യം.സെന്റ് ബ്രിജിഡ്സ് ഡേ മുതല്‍ ഹാലോവീന്‍ വരെ ടൂറിസ്റ്റ് സീസണ് നീണ്ടുനില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ബര്‍ക്ക് വ്യക്തമാക്കി








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.