കോട്ടയം: എത്ര കിട്ടിയാലും നമ്മുടെ മലയാളികൾ പഠിക്കില്ല ചതിയിൽ പെട്ടുകൊണ്ടേയിരിക്കും ഓരോ ദിവസവും ഓരോ പുതിയ തരത്തിലുള്ള ചതികളാണ് അത് ചിലപ്പോൾ റിക്രൂട്ട്മെന്റുകൾ ആയിരിക്കാം മറ്റു ചിലപ്പോൾ സാമ്പത്തികമായ തട്ടിപ്പുകൾ ആയിരിക്കാം,
എന്നാൽ അയർലൻഡിലും മറ്റു വിദേശ രാജ്യങ്ങളിലും ഒക്കെ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികളെ ഒന്നടങ്കം പറ്റിച്ചിരിക്കുകയാണ് ആലപ്പുഴ മാവേലിക്കര ആസ്ഥാനമായി പ്രാർത്ഥിക്കുന്ന ജയ്‌ഹിന്ദ് ഗ്ലോബൽ എന്ന ട്രാവൽ ഏജൻസി.എയർ ടിക്കറ്റിന്റെ രൂപത്തിലാണ് ജയ്‌ഹിന്ദ് ഗ്ലോബൽ എന്ന സ്ഥാപനം തട്ടിപ്പിന് പുതിയ തറക്കല്ലിട്ട് ജനങ്ങളെ പറ്റിച്ചത്. അയർലൻഡിലെ പ്രവാസി മലയാളികളുടെ ഒരു വാട്സ്ആപ് കൂട്ടായ്മയിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ വന്ന ഒരു പരസ്യമാണ്. അയർലൻഡിൽ നിന്നും ഇന്ത്യയിലേക്ക് വളരെ കുറഞ്ഞ നിരക്കിൽ എയർ ടിക്കറ്റ് ബുക്ക് ചെയ്തു കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെതായിരുന്നു പരസ്യം.
അങ്ങനെ അതിൽ തന്നെ ധാരാളം പരസ്യങ്ങൾ വന്നുകൊണ്ടേയിരുന്നു. ആരായാലും ഒന്ന് തെറ്റിദ്ധരിക്കപ്പെടും. അങ്ങനെ ഒരുപാട് മലയാളികൾ തെറ്റിദ്ധരിക്കപ്പെട്ടു അദ്ദേഹത്തെ കോൺടാക്ട് ചെയ്യുകയും ചെയ്തു. സാധാരണ പ്രവാസികൾ അയർലൻഡിലുള്ള ഏജൻസികളുടെ കയ്യിൽ നിന്നാണ് ടിക്കറ്റുകൾ എടുക്കാറുള്ളത്. ആവശ്യമുള്ള എല്ലാ സഹായങ്ങളും പേയ്മെന്റിൽ ഉൾപ്പെടെ ഈ ഏജൻസികൾ ചെയ്തു കൊടുക്കാറുമുണ്ട്.എന്നാൽ അയർലണ്ടിൽ നിന്ന് ചിലരൊക്കെ ഈ റേറ്റിന്റെ വ്യത്യാസം കണ്ട് ഈ സ്ഥാപനത്തെ കോൺടാക്ട് ചെയ്യുകയുണ്ടായി..നാട്ടിലേക്ക് കുടുംബത്തോടൊപ്പം യാത്രചെയ്യാൻ ടിക്കറ്റിനായി ലക്ഷങ്ങൾ നൽകിയവർക്ക് പിന്നീട് നിരാശയായിരുന്നു ഫലം.പരസ്യത്തിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ പിന്നീട് പലരും വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്..
പണം നഷ്ടപെട്ട നിരവധി പ്രവാസികൾ ഡെയ്‌ലി മലയാളി ന്യൂസുമായി ബന്ധപ്പെട്ട് പ്രസ്തുത കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചു വരുന്നു.ആലപ്പുഴ ജില്ലയിൽ മാവേലിക്കരയാണ് ജയ്‌ഹിന്ദ് ഗ്ലോബൽ എന്ന കമ്പനിയുടെ ആസ്സ്ഥാനം ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും മറ്റ് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും നൂറുകണക്കിന് പരാതി ഇതിനോടകം ലഭിച്ചു കഴിഞ്ഞതായി ഞങ്ങളുടെ അന്വേഷണത്തിൽ വ്യെക്തമായി,മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെ വിദേശ യാത്രയ്ക്കായി പണം നൽകിയിരുന്നു.
കുടുംബത്തോടൊപ്പം മലേഷ്യയിലേക്ക് യാത്രചെയ്യാൻ രാജസ്ഥാൻ സ്വദേശിയായ പ്രവാസി മലയാളി സംഘടനാ നേതാവ് നൽകിയത് മൂന്നുലക്ഷം രൂപയാണ്,പണം നഷ്ടപെട്ട പ്രവാസി ഒടുവിൽ നിയമസഹായം തേടിയത് ഡെയ്‌ലി മലയാളി ന്യൂസിനോടും..ആദ്യം കുറച്ചുപേർക്കൊക്കെ ചെറിയ നിരക്കിൽ ടിക്കറ്റ് കൊടുക്കുകയും അവരുടെ വിശ്വാസീയത പിടിച്ചു പറ്റുകയും ഒക്കെ ചെയ്തു അതിനുശേഷം കഴിഞ്ഞ രണ്ടാഴ്ചയായി വിളിച്ചാൽ ഫോൺ എടുക്കാത്ത അവസ്ഥയുമാണ് സകലർക്കും എന്നത് ആസൂത്രിതമായ തട്ടിപ്പിലേക്കാണ് വഴിതുറക്കുന്നത്.
കമ്പനി ഉടമയും കുടുംബവും മാവേലിക്കര സ്വദേശികൾ തന്നെയാണ് എന്നതാണ് ലഭിക്കുന്ന വിവരം,പരാതികൾ ലഭിച്ചതിരെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചതായാണ് മാവേലിക്കര പോലീസ് ഡെയ്‌ലി മലയാളി ന്യൂസിനോട് പറഞ്ഞത് പ്രതിയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഇരകളായവർക്ക് നീതി ലഭ്യമാക്കുമെന്നും പോലീസ് അറിയിച്ചു.അയർലണ്ട് പ്രവാസികൾ മാത്രമുള്ള വാട്സ്ആപ് കൂട്ടായ്മകളിൽ കടന്നു കൂടി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ കമ്പനിക്ക് അയർലണ്ടിലെ പ്രവാസിമലയാളികൾ ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ് എഴുപതോളം പരാതികൾ ഇതിനോടകം ലഭിച്ചു കഴിഞ്ഞു..
ചെറിയ തുകകൾ നഷ്ടപ്പെട്ടവർ നിരവധി ഉണ്ടെങ്കിലും പരസ്യമായി രംഗത്ത് എത്തിയിട്ടില്ല.മുൻപ് അയർലൻഡ് കേന്ദ്രമായി പ്രവർത്തിച്ച് ആറുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സൂരജ് എന്ന വെക്തിയെ അഴിക്കുള്ളിലാക്കാൻ ഡെയ്‌ലി മലയാളി ന്യൂസിന് കഴിഞ്ഞിട്ടുണ്ടെങ്കിലും കൂട്ടാളികളായ പലരും ഞങ്ങൾക്ക് നേരെ പല രീതിയിലുള്ള ഭീഷണിയുമായി രംഗത്ത് ഉണ്ട്..ഇവരെ ഇതുവരെ അഴിക്കുള്ളിലാക്കാൻ പൊലീസിന് സാധിച്ചിട്ടുമില്ല..കൂടുതൽ വിവരങ്ങൾ പിന്നീട്..








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.