കുറച്ച് ദിവസമായി സ്വര്‍ണവില അടിക്കടി ഉയരുകയാണ്.ഇനിയും ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം.
ഡോളര്‍ സൂചിക ഇടിയുന്നതിനാല്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.ലുലു ഗ്രൂപ്പിന്റെ വന്‍ പദ്ധതി; നിലവിലെ 11000 കോടി മറികടക്കും, 2 വര്‍ഷത്തിനകം വലിയ മാറ്റം
വന്‍കിട നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. അതിന് പുറമെ ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടുകളും വര്‍ധിച്ചുവരികയാണ്. ആഭരണം വാങ്ങുന്നത് വളരെ കുറയുന്നുണ്ടെങ്കിലും മറ്റു രീതിയിലുള്ള സ്വര്‍ണത്തിന്റെ ഇടപാടുകള്‍ പതിന്മടങ്ങായി ഉയര്‍ന്നു. മിക്ക ദിവസവും രണ്ട് തവണ വില ഉയരാന്‍ കാരണവും ഇതുതന്നെയാണ്.
ഈ മാസം ഒന്നിന് കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 99040 രൂപയായിരുന്നു. ഇന്ന് 108000 രൂപയാണ് പവന് വില. അതായത്, 8960 രൂപയുടെ മാറ്റം. ഏകദേശം 9000 രൂപ. ആഭരണം വാങ്ങുന്നവര്‍ക്ക് വരുന്ന അനുബന്ധ ചെലവുകള്‍ കൂടി കൂട്ടിയാല്‍ വില വീണ്ടും ഉയരും. മൂന്നാഴ്ച്ചയ്ക്കിടെ മാത്രമാണ് ഇത്രയും വര്‍ധനവ് എന്നത് എടുത്തു പറയണം. ഒന്നാം തിയ്യതി സ്വര്‍ണം എടുത്ത് ഇന്ന് വില്‍ക്കുന്നവര്‍ക്ക് 9000 രൂപ ലാഭം കിട്ടുമെന്ന് ചുരുക്കം.
സ്വര്‍ണവും വെള്ളിയും വന്‍ മുന്നേറ്റം നടത്തുന്നു
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 760 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 108000 രൂപയും ഗ്രാമിന് 13500 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11095 രൂപയും പവന് 88760 രൂപയുമായി. 14 കാരറ്റ് ഗ്രാമിന് 8640 രൂപയും പവന് 69120 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5575 രൂപയും പവന് 44600 രൂപയുമായി. വെള്ളിയുടെ വിലയില്‍ വലിയ കുതിപ്പാണ്. ഗ്രാമിന് 315 രൂപയും 10 ഗ്രാമിന് 3150 രൂപയിലുമെത്തി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4680 ഡോളറാണ്. ഡോളര്‍ സൂചിക 98.95 എന്ന നിരക്കിലേക്ക് താഴ്ന്നു. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില ഉയരുന്നത്. ട്രംപിന്റെ പുതിയ നയങ്ങള്‍ ഡോളറിന്റെ മൂല്യം ഇടിക്കുന്നുണ്ട്.
രൂപയുടെ തകര്‍ച്ച വലിയ ആശങ്ക
അതേസമയം, രൂപയുടെ മൂല്യം 90.97 എന്ന നിരക്കിലാണുള്ളത്. രൂപ മൂല്യം ഇടിഞ്ഞതാണ് ഇന്ത്യയില്‍ സ്വര്‍ണവില വര്‍ധിക്കാനുള്ള ഒരു കാരണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ ഇടിവാണ് രൂപ നേരിടുന്നത്. ഉടനെ തിരിച്ചുകയറാനുള്ള സാധ്യതയുമില്ല. അതുകൊണ്ടുതന്നെ സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല.
വരുന്ന ബജറ്റില്‍ സ്വര്‍ണത്തിന്റെ നികുതിയില്‍ മാറ്റം വരുത്തുമോ എന്നാണ് ഇനി അറിയേണ്ടത്. ജിഎസ്ടി നിരക്ക് നിലവില്‍ മൂന്ന് ശതമാനമാണ്. ഇത് ഒരു ശതമാനം ആക്കി താഴ്ത്തണം എന്നാണ് വ്യാപാരികളുടെ ആവശ്യം. അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതിയില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. സ്വര്‍ണം വില്‍ക്കുന്നതിലുള്ള നികുതിയിലും മാറ്റം പ്രതീക്ഷിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.