മൂക്കുതല: പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം (SSS) യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ത്രിദിന ക്യാമ്പിന് ഒരുക്കങ്ങൾ പൂർത്തിയായി.
ജനുവരി 9, 10, 11 തിയതികളിലായി നടക്കുന്ന ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശാന്തിനി രവീന്ദ്രൻ, മലപ്പുറം ജില്ലാ പഞ്ചായത്തംഗം ശ്രീ. അഷ്ഹർ പെരുമുക്ക്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. നിയാസ് മുഹമ്മദ് എന്നിവരെ ക്യാമ്പിന്റെ മുഖ്യ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.
സ്വാഗതസംഘം ഭാരവാഹികൾ:
ചെയർമാൻ: ശ്രീമതി നിഷ ബാബു (നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗം)
വൈസ് ചെയർമാൻമാർ: ശ്രീ. പ്രണവം പ്രസാദ് (പി.ടി.എ പ്രസിഡൻ്റ്), ശ്രീ. അബ്ദുൾ ലത്തീഫ് (എസ്.എം.സി ചെയർമാൻ), ശ്രീമതി വിഷ്ണുപ്രിയ (എം.പി.ടി.എ പ്രസിഡൻ്റ്).
കൺവീനർമാർ: ശ്രീ. സി.വി. മണികണ്ഠൻ (സ്കൂൾ പ്രിൻസിപ്പാൾ), ശ്രീമതി സി.കെ. ജീന (ഹെഡ്മിസ്ട്രസ്).
വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ ക്ലാസ്സുകളും കർമ്മപദ്ധതികളും നടക്കും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.