എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് വാർഷിക ജനറൽ ബോഡി ചേർന്നു; പുതിയ ഭാരവാഹികൾ ചുമതലയേറ്റു

 എടപ്പാൾ: എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം പ്രസ് ക്ലബ് ഓഫീസിൽ വെച്ച് നടന്നു.


ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

അന്തരിച്ച പത്രപ്രവർത്തകൻ ബഷീർ അണ്ണക്കമ്പാടിനെ അനുസ്മരിച്ചു യോഗത്തിൽ അനുസ്മരിച്ചു 


എടപ്പാളിന്റെ സമഗ്ര വികസനത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ബഷീർ അണ്ണക്കമ്പാടിന്റെ വാർത്തകൾ വലിയ പ്രയോജനം ചെയ്തിട്ടുണ്ടെന്ന് എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗം അനുസ്മരിച്ചു. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധിയായ വാർത്തകൾ ബഷീർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

വാർത്തകൾ കണ്ടെത്തി തന്റേതായ ശൈലിയിൽ സമൂഹത്തിന് ഗുണപരമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ മികവ് പുലർത്തിയിരുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങളെയും വികസന സാധ്യതകളെയും ഒരുപോലെ ഉയർത്തിക്കാട്ടിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും പത്രപ്രവർത്തന രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു

റിപ്പോർട്ടും കണക്കുകളും പ്രസ് ക്ലബ് പ്രസിഡന്റ് വി. സെയ്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കണ്ണൻ പന്താവൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പ്രശാന്ത് കുമാർ വരവ്-ചെലവ് കണക്കുകൾ യോഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. ക്ലബ്ബിന്റെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

പുതിയ ഭാരവാഹികൾ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ ഐകകണ്ഠേന തിരഞ്ഞെടുത്തു:

  • രക്ഷാധികാരി: ഉണ്ണി ശുകപുരം

  • പ്രസിഡന്റ്: വി. സെയ്ത്

  • സെക്രട്ടറി: കണ്ണൻ പന്താവൂർ

  • ട്രഷറർ: പ്രശാന്ത് കുമാർ

  • വൈസ് പ്രസിഡന്റ്: കൃഷ്ണകുമാർ

  • ജോയിന്റ് സെക്രട്ടറി: ടി. ഉണ്ണികൃഷ്ണൻ


ചടങ്ങിൽ രക്ഷാധികാരി ഉണ്ണി ശുകപുരം, എ.സി. ഗീവർ, പ്രേമദാസ് പിടാവനൂർ, ഉണ്ണികൃഷ്ണൻ, അഭിലാഷ് കക്കിടിപ്പുറം എന്നിവർ സംസാരിച്ചു. കൃഷ്ണകുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രാദേശിക പത്രപ്രവർത്തന രംഗത്തെ സഹകരണം കൂടുതൽ ശക്തമാക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !