എടപ്പാൾ: ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയേറിയ ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എടപ്പാൾ മേഖലയിലെ കേബിൾ ഓപ്പറേറ്റർമാരുടെ കൂട്ടായ്മയായ 'E ONE' (Edappal Optical Network Empower LLP) പ്രവർത്തനസജ്ജമായി.
വട്ടംകുളത്ത് പ്രവർത്തനമാരംഭിക്കുന്ന കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് C.O.A സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ നിർവ്വഹിക്കും.പ്രധാന ചടങ്ങുകൾ
ശനിയാഴ്ച വൈകുന്നേരം നടക്കുന്ന വിപുലമായ ചടങ്ങിൽ C.O.A സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ കോർപ്പറേറ്റ് ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. സ്ഥാപനത്തിലെ സജ്ജീകരണങ്ങളുടെ ഉദ്ഘാടനത്തിനായി പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരക്കും; ഇതിൽ അത്യാധുനിക രീതിയിൽ ഒരുക്കിയ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം C.O.A സംസ്ഥാന വൈസ് പ്രസിഡന്റ് രാജ് മോഹൻ മാമ്പ്രയും, സാങ്കേതിക വിഭാഗമായ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ന്യൂസ് മലയാളം 24x7 പ്രതിനിധി അബൂബക്കർ സിദ്ധിഖും നിർവ്വഹിക്കുന്നതാണ്. മേഖലയിലെ പ്രധാന ജനപ്രതിനിധികളുടെയും കേബിൾ ടി.വി രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടും.
ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എന്നിവർ മുഖ്യാതിഥികളായിരിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ, സി.ഒ.എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.
വിപുലമായ സേവനങ്ങൾ: ഹൈസ്പീഡ് ഇന്റർനെറ്റ്, ഡിജിറ്റൽ ടി.വി, വോയ്‌സ് സർവീസ്, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് പുറമെ കാലാനുസൃതമായ വൈവിധ്യമാർന്ന സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് E ONE ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം വൈകുന്നേരം 6 മണി മുതൽ 8 മണി വരെ പ്രിയദർശൻ നിനവ് അവതരിപ്പിക്കുന്ന 'ഗസൽ സന്ധ്യ' അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ ബിനീഷ് കെ.ബി, വിനോദ് കെ.എസ്, മാധവൻ കുട്ടി യു, പ്രമോദ് കെ.പി (മാനേജിങ് പാർട്ണർമാർ), സുനിൽ കുമാർ പി.വി, പ്രശാന്ത് കുമാർ (പാർട്ണർമാർ) എന്നിവർ പങ്കെടുത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.