പാലാ: ശബരിമല മകരജ്യോതി ദർശനത്തിന് ഉള്ള യാത്രാമധ്യേ അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി തീർത്ഥടകർ പാലായിൽ എത്തിയപ്പോൾ എരുമേലി പമ്പ എന്നിവിടങ്ങളിലെ തിരക്കിനെ നിയന്ത്രിക്കാൻ തുടർന്നുള്ള യാത്ര പോലീസ് നിരുത്സാഹപ്പെടുത്തിയ സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്.
ഈ വിഷയത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് സ്വാമിമാരെ പറഞ്ഞു മനസ്സിലാക്കുകയും പോലീസുമായും, കെഎസ്ആർടിസി അധികാരികളുമായും സംസാരിച്ച് അടിയന്തരമായി പതിനഞ്ചോളം കെഎസ്ആർടിസി ബസ്സുകൾ ഏഴുമണിയോടെ കൂടി ഒരുക്കുമെന്നും ബിജെപി ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ഉറപ്പ് നൽകി.രാവിലെ കടപ്പാട്ടൂർ ക്ഷേത്രത്തിന് സമീപം തടിച്ചു കൂടിയ അയ്യപ്പന്മാർ റോഡിൽ കുത്തിയിരുന്ന് സമരം ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.. ഇതിന്റെ പശ്ചാത്തലത്തിലാണ് ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷന്റെ ഇടപെടലിലൂടെ പതിനഞ്ചോളം ബസുകൾ കൂടി അനുവദിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.