താൻ കൊല്ലപ്പെടുമെന്ന് ഷേർലി മറ്റൊരു സുഹൃത്തിനെ അറിയിച്ചിരുന്നു.. കാഞ്ഞിരപ്പള്ളിയിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.

ജോബുമായി വഴക്കുണ്ടാക്കിയെന്നും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഷേർലി മറ്റൊരു സുഹൃത്തിനെ ഞായറാഴ്ച വൈകിട്ട് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇദ്ദേഹം രാത്രി തിരികെ വിളിച്ചെങ്കിലും ഷേർലി ഫോൺ എടുക്കാതെ വന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. 

പൊലീസ് എത്തിയപ്പോൾ വീടിന്റെ കിടപ്പുമുറിയിൽ നിലത്ത് ഷേർലിയെ രക്തം വാർന്നു മരിച്ചനിലയിലും ഹാളിൽ സ്റ്റെയർകെയ്സ് കമ്പിയിൽ ജോബിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.എട്ടു മാസമായി ജോബ് ഷേർലിയോടൊപ്പം ഈ വീട്ടിൽ ഉണ്ടായിരുന്നെന്നും ബന്ധുവാണെന്നാണ് അറിയിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. ഭർത്താവു മരിച്ചതോടെയാണു ഷേർലി കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിയത്. 

മുക്കാലിയിൽ വാടകയ്ക്കു താമസിച്ച ശേഷം കുളപ്പുറത്തു സ്ഥലംവാങ്ങി വീടു വയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച, ഇവരുടെ നേരത്തേയുള്ള ബന്ധത്തിലെ മകൻ ഇവിടെ എത്തിയിരുന്നതായും നാട്ടുകാർ പറയുന്നുണ്ട്.നെടുങ്കണ്ടം കല്ലാർ തുരുത്തിയിൽ ഷേർലി മാത്യു (45), കോട്ടയം കുമ്മനം ആലുംമൂട് കുരുട്ടുപറമ്പിൽ ജോബ് സക്കറിയ (38) എന്നിവരെയാണു ഷേർലിയുടെ കുളപ്പുറത്തുള്ള വീട്ടിൽ ഞായറാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്. 

ഞായറാഴ്ച വൈകിട്ടു വീട്ടിലെത്തിയ ജോബ്, ഷേർലിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തിപ്പരുക്കേൽപിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു നിഗമനമെന്നും പൊലീസ് അറിയിച്ചു. ഷേർലിയെ കൊലപ്പെടുത്തിയ ആയുധം കണ്ടെത്താനായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !