പാലാ:മീനച്ചിൽ താലൂക്ക് എൻ എസ്എസ് എസ് യൂണിയൻ 2024- 2025 വർഷത്തെ എൻഡോവ്മെൻ്റും, വിദ്യാഭ്യാസ ധനസഹായ വിതരണവും താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു.
സമുദായംമാകുന്ന ക്ഷേത്രത്തിൽ അംഗങ്ങൾ കാണിക്ക ആയി നൽകുന്ന ജന്മനക്ഷത്ര ഫണ്ട് വിനിയോഗിച്ച് ആണ് ഈ പ്രവർത്തനങ്ങൾ എല്ലാം ചെയുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദേഹം വിശദീകരിച്ചു. യൂണിയനിലുള്ള എല്ലാ കരയോഗത്തിൽ നിന്നും പഠന മികവിൻ്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പും, മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ പ്രവർത്തകർ, അവരുടെ ബന്ധുകളുടെയും , മുൻകാല പ്രവർത്തകരുടെയും നാമദേയത്തിൽ ഓർമ്മപുതുക്കാൻ മീനച്ചിൽ താലൂക്ക് യൂണിയനിൽ ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെൻ്റുകളും ആണ് വിതരണം ചെയ്തത്'യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ എൻ സുരേഷ് കുമാർ സ്വാഗതവും വനിത യൂണിയൻ പ്രസിഡൻ്റ് സിന്ധു ബി നായർ ആശംസ പ്രസംഗവും നടത്തി. യോഗത്തിൽ യൂണിയൻ ഭരണ സമിതി അംഗങ്ങളായ കെ ഒ വിജയകുമാർ, ജി ജയകുമാർ, എൻ ഗോപകുമാർ, എൻ ഗിരീഷ് കുമാർ, കെ എൻ ഗോപിനാഥൻ നായർ, പി ജി സുരേഷ്, സോമനാഥൻ നായർ അക്ഷയ ,എം പി വിശ്വനാഥൻ നായർ, വനിത യൂണിയൻ സെക്രട്ടറി ചിത്രലേഖ വിനോദ്, ഖജാൻജി അനു എസ് നായർ, അംഗങ്ങളായ ഇന്ദിര സതീഷ്, സന്ധ്യ എസ് നായർ , ബിബിത ദിലീപ്, ലത ദിലീപ്, മായ സുദർശൻ, രേണു ബി , മംഗംളം സോമശേഖരൻ,ലേഖ പ്രദീപ് യൂണിയൻ ഇൻസ്പെക്ടർ കെ എ അഖിൽ കുമാർ എന്നിവർ പ്രസംഗിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.