ഗാന്ധികുടുംബത്തിൽ വിവാഹം, മരുമകൾക്കായി സ്വാഗതം ചെയ്ത് പ്രിയങ്ക

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റെയ്ഹാൻ വാദ്രയും അവീവ ബെയ്ഗും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.

അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ റെയ്ഹാൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. രാജസ്ഥാനിലെ രന്തംബോറിലായിരുന്നു ചടങ്ങുകൾ. റെയ്ഹാന്റെ സമൂഹ മാധ്യമ പോസ്റ്റ് പ്രകാരം ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം.

രണ്ടു ചിത്രങ്ങളാണ് റെയ്ഹാൻ പങ്കുവച്ചത്. ആദ്യത്തേത് വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ളതാണ്. റെയ്ഹാൻ‌ ഒരു ഷെർവാണിയും അവീവ സാരിയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തേത് കുട്ടിക്കാലത്തെ ചിത്രമാണ്. 

റെയ്ഹാനും അവീവയും 7 വർഷമായി പ്രണയത്തിലായിരുന്നു. ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ആഴ്ചയാണ് റെയ്ഹാൻ അവീവയോട് വിവാഹാഭ്യർഥന നടത്തിയത്. 

അവീവ ഡൽഹിയിലാണ് താമസം. അച്ഛൻ ഇമ്രാൻ ബെയ്ഗ് ഒരു ബിസിനസുകാരനാണ്. ഇന്റീരിയർ ഡിസൈനറാണ് അമ്മ നന്ദിത ബെയ്ഗ്. നന്ദിതയ്ക്ക് പ്രിയങ്ക ഗാന്ധിയുമായി ദീർഘകാലമായി സൗഹൃദമുണ്ട്. 

കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്റെ ഇന്റീരിയർ ഡിസൈനിങ് ജോലിയിൽ പങ്കാളിയായിട്ടുണ്ട്. ഡൽഹിയിലെ മോഡൺ സ്കൂളിൽ പഠിച്ച അവീവ ജേണലിസത്തിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ഫൊട്ടോഗ്രാഫൻ, ഇന്റീരിയർ ഡിസൈനർ, പ്രൊഡ്യൂസർ എന്നീ ജോലികൾ ചെയ്യുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !