ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലെ തരന നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സാമുദായിക സംഘർഷം നിയന്ത്രണാതീതമാകുന്നു.
ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന 22-കാരനായ യുവാവിനെ ഒരു സംഘം മർദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ തോതിലുള്ള അക്രമസംഭവങ്ങളിലേക്ക് വഴിമാറിയത്. നിലവിൽ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സംഘടിച്ചെത്തിയ ഒരു വിഭാഗം ആളുകൾ വീടുകൾക്കും കടകൾക്കും നേരെ വ്യാപകമായ കല്ലേറ് നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. അക്രമി സംഘം ഒരു ബസിന് തീയിട്ടത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി കടകളും വീടുകളുടെ ജനൽ ചില്ലുകളും അക്രമികൾ തകർത്തിട്ടുണ്ട്. പ്രദേശത്തെ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്.
സംഘർഷം പടരുന്ന സാഹചര്യത്തിൽ ഉജ്ജൈൻ ജില്ലാ ഭരണകൂടം തരനയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 163 (മുൻപ് 144) പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഉജ്ജൈൻ എസ്.പി പ്രദീപ് ശർമ്മയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശുക്ല മൊഹല്ലയിലാണ് അക്രമങ്ങളുടെ തുടക്കം. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഫ്ലാഗ് മാർച്ചും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങൾ തടയാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.