ന്യൂഡൽഹി : ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെ 27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്കുമായി മുന്നോട്ടുപോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) തീരുമാനിച്ചു.
ഇതോടെ റിപ്പബ്ലിക് ദിന അവധിയും ശനിയും ഞായറും ചേർത്ത് ഇന്നു മുതൽ ചൊവ്വാഴ്ച വരെ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ 2 വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെയാണു ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു പണിമുടക്ക് പ്രഖ്യാപിച്ചത്.
ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. വ്യാഴാഴ്ച നടന്ന യോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇന്നലെ വീണ്ടും യോഗം ചേർന്നത്. എന്നാൽ, തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന് ധനമന്ത്രാലയം നിലപാടെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.