ന്യൂഡൽഹി ;പഞ്ചഗുസ്തി, പാരാപവർ ലിഫ്റ്റിങ്, ഡ്വാർഡ് ഒളിംപിക്സ് ഉൾപ്പെടെ വിവിധ കായികവിഭാഗങ്ങളിലായി 32 ലോക മെഡലുകൾ സ്വന്തമാക്കിയ ജോബി മാത്യുവിന് ആദരം.
റിപ്പബ്ലിക്ദിന പരേഡിലേക്കു പ്രത്യേക ക്ഷണിതാവായെത്തിയ ജോബിയെ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ.മുരുകൻ എന്നിവരാണ് ആകാശവാണി ഭവനിൽ ആദരിച്ചത്. വാർത്താവിതരണ മന്ത്രാലയമാണു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയുടെ കായികമേഖലയ്ക്കു രാജ്യാന്തരതലത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയ ജോബിയെക്കുറിച്ച് 120–ാം മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചിരുന്നു.ശാരീരിക പരിമിതികൾ കാരണം ജീവിതം പ്രതിസന്ധിയിലായവർക്ക് ആത്മവിശ്വാസം പകരുകയാണു തന്റെ ലക്ഷ്യമെന്ന് ജോബി പറഞ്ഞു. ഭിന്നശേഷിക്കാരുടെ പ്രതിനിധിയായാണ് അദ്ദേഹം കേന്ദ്രത്തിന്റെ ആദരം ഏറ്റുവാങ്ങിയത്.പരേഡിനിടെ പ്രധാനമന്ത്രിയെ അടുത്തു കാണാനായതിന്റെ സന്തോഷവും ജോബി പങ്കുവച്ചു. നർത്തകി കൂടിയായ ഭാര്യ ഡോ.മേഘ എസ്.പിള്ളയും ജോബിക്കൊപ്പം ഡൽഹിയിലെത്തിയിരുന്നു.2 ലോക മെഡലുകൾ സ്വന്തമാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ജോബി മാത്യുവിന് ആദരം
0
വ്യാഴാഴ്ച, ജനുവരി 29, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.