അഞ്ചുവയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

 പാലക്കാട്: കഞ്ചിക്കോട്ട് അഞ്ചു വയസ്സുള്ള ബാലനെ ക്രൂരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ രണ്ടാനമ്മയെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു.


നേപ്പാൾ സ്വദേശിനി നൂർ നാസർ (35) ആണ് അറസ്റ്റിലായത്. കുട്ടിയുടെ ശരീരത്തിൽ ചട്ടുകം പഴുപ്പിച്ചു വെച്ച് പൊള്ളലേൽപ്പിച്ചെന്നാണ് കേസ്.

സംഭവം പുറത്തറിഞ്ഞത് അങ്കണവാടിയിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് ഇംതിയാസും കുടുംബവും അഞ്ചു മാസം മുൻപാണ് കഞ്ചിക്കോട് താമസമാക്കിയത്. ജനുവരി രണ്ടിനാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. കഴിഞ്ഞ ദിവസം അങ്കണവാടിയിൽ എത്തിയ കുട്ടി മൂത്രമൊഴിക്കാൻ പോയ സമയത്താണ് അധ്യാപികയുടെ ശ്രദ്ധയിൽ കുട്ടിയുടെ ശരീരത്തിലെ പാടുകൾ പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വീട്ടിലെ ഗ്യാസ് അടുപ്പിൽ ചട്ടുകം ചൂടാക്കി അമ്മ ശരീരത്തിൽ വെച്ചതാണെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.

നിയമനടപടികൾ അധ്യാപിക ഉടൻ തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (CWC) വിവരം അറിയിച്ചു. സി.ഡബ്ല്യു.സി നിർദ്ദേശപ്രകാരം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത വാളയാർ പോലീസ് വ്യാഴാഴ്ച വൈകീട്ടോടെ നൂർ നാസറിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !